x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ദ്വീ​പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: 47 ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 4, 2026 04:38 PM IST | Updated: July 4, 2026 04:46 PM IST

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ കൂട്ടപിരിച്ചുവിടലിന് വിധേയരായവർ

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 47 ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു. ഫ​ണ്ട​മെ​ന്‍റ​ൽ റൂ​ൾ 56(ജെ) ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സെ​ക്ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കൂ​ട്ട​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്. 37 മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫു​ക​ൾ, ആ​റ് അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​ക​ൾ, മൂ​ന്ന് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​മാ​ർ, ഒ​ര് സ്റ്റെ​നോ​ഗ്ര​ഫ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ട പി​രി​ച്ചു​വി​ട​ലാ​ണി​ത്. 33 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 56 വ​യ​സ് തി​ക​ഞ്ഞ​വ​ർ എ​ന്നി​ങ്ങ​നെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന റി​ക്കാ​ർ​ഡു​ക​ൾ വി​ല​യി​രു​ത്താ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും, ഇ​ത് പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നു​മാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി പ​ദ്മാ​ക​ർ റാം ​ത്രി​പാ​ഠി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം, ന​ട​പ​ടി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പി​രി​ച്ചു​വി​ട​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി മൂ​ന്ന് മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ൻ​സു​ക​ളും ന​ൽ​കും. കൂ​ടാ​തെ, നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഇ​വ​ർ അ​ർ​ഹ​രാ​യി​രി​ക്കും.

Tags : Lakshadweep retirement Latest News

Recent News

Corehub Up