Sports
ന്യൂയോര്ക്ക്: ഇതിഹാസം ഇനി അര്ജന്റീനയ്ക്കായി ബൂട്ടണിയില്ല. അന്താരാഷ്ട്ര ഫുട്ബോളില്നിന്നു വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വൈകാരികകുറിപ്പിലൂടെയാണ് മെസി അറിയിച്ചത്. അമേരിക്കന് സോക്കർ ലീഗിലെ ഇന്റര് മയാമി താരമായ മെസി ക്ലബ് ഫുട്ബോളില് തുടരും. 39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ.
ഇത്തവണത്തെ ലോകകപ്പ് ഫൈനലിനു പിന്നാലെ വിരമിക്കാന് ആലോചിച്ചിരുന്നതായി മെസി പറഞ്ഞു. പിതാവിന്റെ മരണത്തിനു പിന്നാലെ അന്താരാഷ് ട്ര ഫുട്ബോളില്നിന്നു വിരമിക്കു കയാണെന്ന സൂചന മെസി നല്കിയിരുന്നു.
ദൈവത്തിനു നന്ദി...
“അര്ജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ട്. അഭിമാനത്തോടെയും സമാധാനത്തോടെയുമാണു പടിയിറക്കം. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. 21 വര്ഷത്തെ സ്നേഹത്തിനു നന്ദി”. -മെസി പറഞ്ഞു.
ലോകകപ്പ് ഫൈനലില് സ്പെയിനിനോടേറ്റ തോല്വി മെസിയെ വല്ലാതെ ഉലച്ചിരുന്നു. ഫൈനല്വരെ ഉജ്വലമായി മുന്നേറിയ അര്ജന്റൈന് ടീം കലാശപ്പോരില് കളിമറന്ന് ദയനീയ പരാജയമേറ്റുവാങ്ങി.
207 മത്സരങ്ങൾ, 125 ഗോളുകൾ
207 അന്താരാഷ് ട്ര മത്സരങ്ങളില്നിന്ന് 125 ഗോളാണ് മെസി അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റൊണാള്ഡോ കഴിഞ്ഞാല് ഏറ്റവുമധികം അന്താരാഷ്ട്ര ഗോള് സ്വന്തമായുള്ള താരമാണ് ഈ അര്ജന്റീനക്കാരന്. 2022 ലോകകപ്പ് നേടിയതാണ് മെസിയുടെ കരിയറിലെ ഏറ്റവും ഉജ്വല നേട്ടം. 2014ലും 2026ലും അര്ജന്റീനയെ ലോകകപ്പ് ഫൈനിലെത്തിക്കാനും ക്യാപ്റ്റന് മെസിക്കായി. 2008 ഒളിംപിക്സ് സ്വര്ണം, 2021, 2024 കോപ്പ അമേരിക്ക കിരീടം എന്നിവയും മെസിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില് അര്ജന്റൈന് ജഴ്സിയണിഞ്ഞു.
പോരാട്ടവീര്യം കെട്ടടങ്ങാത്ത ഈ മഹാപ്രതിഭ ശനിയാഴ്ച ഇന്റര് മയാമിക്കുവേണ്ടി നാലു ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് മെസിയെന്ന ലോകോത്തര താരത്തെ പരുവപ്പെടുത്തിയത്. ബാഴ്സയ്ക്കായി 17 വര്ഷം കളിച്ച മെസി 520 മത്സരങ്ങളില്നിന്ന് 474 ഗോള് നേടി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടിയും മെസി ബൂട്ടണിഞ്ഞു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് രണ്ടു തവണ നേടിയ ഏക താരമാണ് ഇദ്ദേഹം.
Sports
ലിസ്ബൺ: പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു.
ഈ വർഷത്തോടെ സജീവ ഫുട്ബോളിൽനിന്നു വിരമിക്കുമെന്നു നാൽപ്പത്തിയൊന്നുകാരനായ സിആർ7 അറിയിച്ചു. എന്റെ കരിയറിലെ അവസാന വർഷമായിരിക്കും ഇതെന്നാണ് റൊണാൾഡോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
നിലവിൽ സൗദി പ്രൊലീഗിൽ കളിക്കുന്ന താരത്തിന്റെ കരാർ കാലാവധി 2027 ജൂൺ വരെയാണ്. ഇന്നലെ പ്രസിദ്ധീകരിച്ച വോഗ് മാഗസിനിലാണ് വിരമിക്കലിനെക്കുറിച്ച് റൊണാൾഡോ സൂചിപ്പിച്ചത്.
ഒന്നോ-രണ്ടോ വർഷമേ കളിക്കളത്തിൽ ഉണ്ടാകൂ എന്നു കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. 2026 ലോകകപ്പിനുശേഷം ഇതിയൊരു ലോക പോരാട്ടത്തിനില്ലെന്നും സിആർ7 അറിയിച്ചു. കൂടുതൽ സഞ്ചരിക്കാനും കൂടുതൽ സമയം സ്വയം ചെലവിടാനുമായി ഫുട്ബോൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു.
പ്രഫഷണൽ ഫുട്ബോളിൽ 1000 ഗോൾ തികയ്ക്കുന്ന ആദ്യ കളിക്കാരൻ എന്ന റിക്കാർഡിലേക്ക് 24 എണ്ണത്തിന്റെ അകലം മാത്രമാണ് സിആർ7നുള്ളത്; നിലവിൽ 976 ഗോൾ.
Sports
ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.
പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.
ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Sports
ലണ്ടൻ: തുടർച്ചയായ പരിക്കുകളെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ വിരമിച്ചു. തന്റെ 25-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2024-ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ട് ടി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരത്തിന് ടീമിൽനിന്നു പുറത്തുപോകേണ്ടി വന്നിരുന്നു.
അതിനുശേഷവും പരിക്കുകൾ വേട്ടയാടിയതോടെ ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല.
2025ൽ ആഭ്യന്തര ടി20 മത്സരത്തിലാണ് ഒടുവിൽ ഇറങ്ങിയത്. വിവിധ ഫോർമാറ്റുകളിൽ 53 മത്സരങ്ങൾ കളിച്ച ടേണർ 97 വിക്കറ്റുകളാണ് ആകെ നേടിയത്. 2021 ൽ റോയൽ ലണ്ടൻ കപ്പിൽ അരങ്ങേറിയ താരം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണു തുടങ്ങിയത്. ആറ് കൗണ്ടി മത്സരങ്ങളിൽ 16 വിക്കറ്റുകളുമായി തിളങ്ങിയതോടെ ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നു.
Sports
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. പത്ത് വർഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ അവസാനം കുറിച്ചത്.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച രഹാനെ എല്ലാ ഫോർമാറ്റുകളിലുമായി 8,000ത്തിലധികം റൺസ് സ്വന്തമാക്കി. 2020 -21 ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ നേടിയ ചരിത്രപരമായ പരമ്പര വിജയമാണ് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച രഹാനെ മെൽബണിൽ നേടിയ സെഞ്ചുറിയിലൂടെയും പരിക്കുകളാൽ പ്രതിസന്ധിയിലായ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻസിയിലൂടെയും ശ്രദ്ധ നേടി. വിദേശ സാഹചര്യങ്ങളിൽ സാങ്കേതിക മികവുള്ള ബാറ്ററെന്ന നിലയിലും രഹാനെ ഏറെ പ്രശംസ നേടിയിരുന്നു.
2023ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. ടെസ്റ്റിൽ 12 സെഞ്ചുറികൾ ഉൾപ്പെടെ 5,077 റൺസ് നേടിയ രഹാനെ ടീമിലേക്കുള്ള തിരിച്ചുവരവിനായി രഞ്ജി ട്രോഫിയിൽ കളിച്ചെങ്കിലും വീണ്ടും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ക്രിക്കറ്റിൽ വിജയവും തോൽവിയും ഞാൻ നേരിട്ടിട്ടുണ്ട്. എന്നാൽ തോൽക്കാത്ത ഒരേയൊരിടം നിങ്ങളുടെ ഹൃദയത്തിലാണ്. ആരാധകരുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. എന്നെ പിന്തുണച്ച ബിസിസിഐയ്ക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും കുടുംബത്തിനും നന്ദി അറിയിക്കുകയാണെന്നും രഹാനെ പറഞ്ഞു.
National
ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
തനിക്ക് ഇപ്പോൾ 79 വയസായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ, തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിരവധി വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ടെന്ന് ഓർമിച്ചു. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. പണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾ പണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.
അഴിമതി വർധിച്ചതായും സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതാകുന്നതായും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഇന്ന് ഏറെ മലീമസമാക്കപ്പെട്ടിരിക്കുന്നുവെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Sports
ബ്യൂണസ് ഐറിസ്: അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 22 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38കാരനായ ഈ സെന്റർ ബാക്ക് താരം വിരാമമിടുന്നത്. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഒട്ടാമെൻഡി 2022ലെ ഫിഫ ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരെ നടന്ന മത്സരമാണ് ഒട്ടാമെൻഡിയുടെ അവസാന അന്താരാഷ്ട്ര പോരാട്ടം. കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചത് പോലെ എന്റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും അവസാന സെക്കൻഡ് വരെ ഈ ടീം സർവതും നൽകിയാണ് പോരാടിയതെന്ന ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു.
ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ അനുവദിച്ചതിന് നന്ദിയെന്നും ഒട്ടാമെൻഡി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി. പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള ഒട്ടാമെൻഡി അടുത്തിടെയാണ് റിവർ പ്ലേറ്റിൽ ചേർന്നത്. അർജന്റീനയെ നാല് ഫിഫ ലോകകപ്പുകളിൽ പ്രതിനിധീകരിച്ച താരം എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരുടെ പട്ടികയിൽ ഇടംപിടിച്ചാണ് പടിയിറങ്ങുന്നത്.
Sports
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിക്കും ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്കും പിന്നാലെയാണ് നടപടി.
ടെസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും മക്കല്ലം പരിമിത ഓവർ ടീമുകളുടെ പരിശീലകനായി തുടരും. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വഴിത്തിരിവാ, ആക്രമണോത്സുക ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് ടീമിൽ കൊണ്ടുവന്നത് മക്കല്ലവും സ്റ്റോക്സും ചേർന്നായിരുന്നു. എന്നാൽ സമീപകാലത്തെ തുടർച്ചയായ തോൽവികളും വിവാദങ്ങളും ഈ കൂട്ടുകെട്ടിന്റെ തകർച്ചയ്ക്ക് കാരണമാവുകയായിരുന്നു.
International
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ.
ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്. ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. 16 വർഷത്തെ കരിയറാണ് നെയ്മർ അവസാനിപ്പിക്കുന്നത്.
ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പും 2016-ൽ ബ്രസീലിൽ വച്ച് നടന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും നേടിയ താരമാണ് നെയ്മർ. 2012-ലെ ലണ്ടൻ ഒളിമ്പിക്സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം ഇല്ലാതെയാണ് 34കാരനായ നെയ്മർ മടങ്ങുന്നത്.
കരിയറിലുടനീളം പരിക്കുകൾ നെയ്മറെ വേട്ടയാടിയിരുന്നു. ഈ ലോകകപ്പിലും പരിക്കിന്റെ പിടിയിലായിരുന്നു നെയ്മർ.
National
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം.
സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നടപടി ഉടൻ പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമായി മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
Sports
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് ഓള്റൗണ്ടര് ബെന് സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റില്നിന്നു തോല്വിയോടെ വിടവാങ്ങി. ന്യൂസിലന്ഡിന് എതിരായ മൂന്നു മത്സര ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നു സ്റ്റോക്സ് പ്രഖ്യാപിച്ചിരുന്നു.
മൂന്നാം മത്സരത്തില് ന്യൂസിലന്ഡ് 160 റണ്സിന്റെ ആധികാരിക ജയം സ്വന്തമാക്കി. തന്റെ 15 വര്ഷത്തെ അന്താരാഷ്ട്ര കരിയര് അവസാനിപ്പിക്കാനുളള തീരുമാനം ഞായറാഴ്ചയാണ് സ്റ്റോക്സ് നടത്തിയത്.
35കാരനായ സ്റ്റോക്സ്, ന്യൂസിലന്ഡിന് എതിരായ ഒന്നാം ടെസ്റ്റ് ജയത്തിനുശേഷം ടീം പ്രോട്ടോക്കോള് ലംഘിച്ച് സഹതാരം ഗസ് അറ്റ്കിന്സണിനൊപ്പം നൈറ്റ് ക്ലബ്ബിലെത്തുകയും റഗ്ബിതാരവുമായി വാക്കേറ്റവും കൈയാങ്കളിയും നടത്തുകയും ചെയ്തു.
ഇതേത്തുടര്ന്ന് രണ്ടാം മത്സരത്തില് സ്റ്റോക്സ് ഇംഗ്ലീഷ് ടീമിനൊപ്പം ഇറങ്ങിയില്ല. രണ്ടാം ടെസ്റ്റില് ഇംഗ്ലണ്ട് 253 റണ്സിനു പരാജയപ്പെട്ടു. മൂന്നാം ടെസ്റ്റും ജയിച്ച് ന്യൂസിലന്ഡ് പരമ്പര 2-1നു സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി 121 ടെസ്റ്റില്നിന്ന് 7228 റണ്സും 246 വിക്കറ്റും നേടിയിട്ടുണ്ട്. 114 ഏകദിനവും 43 ട്വന്റി-20യും ഇംഗ്ലണ്ടിനായി കളിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജിൽ ന്യൂസിലാൻഡിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തോടെ അന്താരാഷ്ട്ര കരിയറിന് വിരാമമാകുമെന്ന് സ്റ്റോക്സ് പറഞ്ഞു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം താരം തന്റെ സഹതാരങ്ങളെ അറിയിച്ചത്.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2011ല് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള് ടീമിലൂടെ അരങ്ങേറ്റം കുറിച്ച സ്റ്റോക്സ് 2013 ലെ ആഷസ് പരമ്പരയില് അഡ്ലെയ്ഡില് വെച്ചാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തു വെച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു ഈ ഓള്റൗണ്ടര്.
2022 ഏപ്രിലില് ജോ റൂട്ടില് നിന്ന് ടെസ്റ്റ് ക്യാപ്റ്റന് സ്ഥാനം ഏറ്റെടുത്ത സ്റ്റോക്സ് പരിശീലകന് ബ്രണ്ടന് മക്കല്ലവുമായി ചേര്ന്ന് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. ബാസ്ബോള് എന്ന് വിളിക്കപ്പെടുന്ന അത്യന്തം ആക്രമണാത്മകവും സാഹസികവുമായ ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല് ആവേശകരമാക്കി മാറ്റാന് സാധിച്ചു.
NRI
ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.
ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിരമിക്കൽ പ്രായം 70ലേക്ക്
നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.
63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും
45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം
നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.
സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.
സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.
കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്
ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.
പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും
ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.
നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.
എപ്പോൾ നിയമമാകും?
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
Business
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ റീട്ടെയ്ൽ കന്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുകയാണെന്ന് നോയൽ ടാറ്റ (69) പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച നടന്ന കന്പനിയുടെ 47-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് സംസാരിക്കവേ, “നിങ്ങൾക്ക് അറിയാവുന്നത് പോലെ, ചെയർമാൻ എന്ന നിലയിലുള്ള എന്റെ അവസാനത്തെ വാർഷിക പൊതുയോഗമായിരിക്കും ഇത്,” എന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബറിൽ അദ്ദേഹത്തിന് 70 വയസ് തികയും.
ടാറ്റ ഗ്രൂപ്പിന്റെ കോർപറേറ്റ് നയങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസും, നോണ്-എക്സിക്യൂട്ടീവ് ഡയറക്ടർമാരുടേത് 70 വയസുമാണ്.
ട്രെന്റ് ലിമിറ്റഡിനെ ഒരു സാധാരണ റീട്ടെയ്ൽ സ്ഥാപനത്തിൽനിന്നും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും മൂല്യമുള്ള ഉപഭോക്തൃ ബിസിനസുകളിൽ ഒന്നായി വളർത്തിയെടുത്ത ഒരു അധ്യായത്തിനാണ് നോയലിന്റെ പടിയിറക്കത്തോടെ വിരാമമാകുന്നത്. അദ്ദേഹത്തിന്റ ചെയർമാൻ സ്ഥാനത്തിനു കീഴിൽ 2014 സാന്പത്തികവർഷത്തിൽ 2333 കോടി രൂപ വാർഷിക വരുമാനത്തിൽനിന്ന് 2026 സാന്പത്തികവർഷത്തിൽ 19,701 കോടി രൂപയായി വർധിച്ചു. ഇക്കാലയളവിൽ നഷ്ടത്തിൽനിന്നിരുന്ന കന്പനിയുടെ ലാഭം ഇന്ത്യൻ റീട്ടെയ്ൽ മേഖലയിലെ തന്നെ ഏറ്റവും മികച്ച വരുമാന നിരക്കുകളിലൊന്നിലേക്ക് ഉയരുകയും ചെയ്തു.
ട്രെന്റിന്റെ ഈ വളർച്ചയുടെ കഥ തുടങ്ങുന്നത്, ലാക്മെ ബ്രാൻഡ് വിറ്റഴിച്ചുകൊണ്ട് ടാറ്റ ഗ്രൂപ്പ് സൗന്ദര്യവർധക ബിസിനസ് അവസാനിപ്പിച്ചതിന് ശേഷം നോയൽ ടാറ്റയുടെ മാതാവ് സിമോണ് ടാറ്റ 1998ൽ അവർ തുണിത്തരങ്ങളുടെ വിപണി മേഖലയിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. ആ വർഷം നോയൽ ടാറ്റ ഡയറക്ടറായി ബോർഡിൽ ചേർന്നു. 1999 ജൂണിൽ അദ്ദേഹം കന്പനിയുടെ ആദ്യ മാനേജിംഗ് ഡയറക്ടറായി. 2014 ഏപ്രിലിലാണ് കന്പനിയുടെ ചെയർമാനാകുന്നത്.
“ഒരു വെസ്റ്റ്സൈഡ് സ്റ്റോറിൽ നിന്ന് തുടങ്ങി 1,200-ലധികം സ്റ്റോറുകളുടെ ശൃംഖലയിലേക്കുള്ള യാത്ര സ്ഥിരതയാർന്ന വളർച്ചയുടേതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളുടെ ബിസിനസ്സ് പോർട്ട്ഫോളിയോയിലേക്ക് ശക്തമായ വളർച്ചാ യന്ത്രങ്ങളെ കൂട്ടിച്ചേർത്തു അതിൽ എടുത്ത പറയേണ്ടവയാണ് ‘സൂഡിയോ’യും ‘സ്റ്റാറും’ . ഇവയിപ്പോൾ ഞങ്ങളുടെ ബിസിനസിന്റെ ഗണ്യമായ ഒരു ഭാഗമായി മാറിയിരിക്കുന്നു,”കന്പനിയുടെ 2026 വാർഷിക റിപ്പോർട്ടിൽ ടാറ്റ പറഞ്ഞു.
Sports
മെൽബൺ: ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കുമെന്ന സൂചന നല്കി ഓസ്ട്രേലിയന് വനിതാ പേസ് ഇതിഹാസം മെഗാന് ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് തന്റെ കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.
ജൂണ് 12 മുതല് ജൂലൈ അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്സിലുമായാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 14 വര്ഷമായി ഓസ്ട്രേലിയന് വനിതാ ടീമിന്റെ നെടുംതൂണാണ് മെഗാന്. 2012ല് അന്താരാഷ്ട്ര ക്രിക്കറ്റില് അരങ്ങേറിയ താരം മൂന്ന് ഫോര്മാറ്റിലുമായി 309 വിക്കറ്റുകള് വീഴ്ത്തി.
111 ഏകദിനം, 125 ടി20, നാല് ടെസ്റ്റ് മത്സരങ്ങളും താരം ഓസീസ് ജേഴ്സിയില് കളിച്ചു. ടി20യില് 152 വിക്കറ്റുകളും ഏകദിനത്തില് 148 വിക്കറ്റുകളും ടെസ്റ്റില് ഒമ്പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി എ. ജയതിലകിന് പെൻഷൻ അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നും അനുവദിക്കപ്പെട്ട ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് ആണ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയത്. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞിട്ടാണ് നിലവിലത്തെ ചീഫ് സെക്രട്ടറി വിരമിക്കുന്നത്.
വിരമിക്കുന്നതിന്റെ അന്നോ പിറ്റേ ദിവസമോ ആണ് സാധാരണ പെൻഷൻ ആനുകൂല്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച് വരുന്നത്.
ജയതിലകിന്റെ കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പഴയ സർക്കാർ മുൻകൂർ ഇടപെട്ട് ജയതിലക് സർവീസിൽനിന്നു റിട്ടയർ ചെയ്യുന്നതിന് മുമ്പ് പെൻഷൻ ആനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവം മാനദണ്ഡങ്ങൾക്ക് വിരുദ്ധവും നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാണെന്നുമാണ് പരാതി.
Kerala
കോട്ടയം: വിരമിച്ച ശേഷവും കാറിൽ നക്ഷത്ര ചിഹ്നം വച്ച് യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര് വാഹന വകുപ്പ്. 250 രൂപയാണ് പിഴ ചുമത്തിയത്.
ട്രാന്സ്പോര്ട് കമ്മീഷണറുടെ നിര്ദേശത്തെ തുടര്ന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി.
സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചത് വിവാദമായിരുന്നു.
കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് നക്ഷചിഹ്നമുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു. മാധ്യമങ്ങള് ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി, കോട്ടയം എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. തച്ചങ്കരി പിഴ ഒടുക്കുകയും ചെയ്തു.
എന്നാൽ താന് ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ബോർഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
District News
വരാപ്പുഴ: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കൽ ആനുകൂല്യ വിതരണം കടമക്കുടിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ ഒരു തൊഴിലാളിക്ക് 2000 രൂപ മുതൽ നൽകി. പിഴല കോരമ്പാടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി അധ്യക്ഷത വഹിച്ചു
Sports
മെല്ബണ്: ഓസ്ട്രേലിയയുടെ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സണ് പ്രൊഫഷണൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
2021ൽ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു റിച്ചാർഡ്സണ്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 25 ഏകദിനത്തിലും 36 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും റിച്ചാർഡ്സണ് കളിച്ചു. 2008-09 സീസണിൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2013ൽ ഓസ്ട്രേലിയയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.
ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം സജീവമായിരുന്നു.
National
മുംബൈ: പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പ്രശസ്ത ഹിന്ദി ഗായകൻ അർജിത് സിംഗ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 38-ാം വയസിലാണ് വിരമിക്കല് പ്രഖ്യാപനം.
ഇനി സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ല. എന്നാൽ നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കും. അതേസമയം ഇത് പിന്നണി ഗാനരംഗത്തുനിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീത മേഖലയില് താന് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗായകനായി പുതിയജോലികൾ ഏറ്റെടുക്കില്ലെന്ന് അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു.
ദൈവം എന്നോട് വളരെ ദയ കാണിച്ചിരുന്നുവെന്നും അർജിത് കുറിച്ചു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്.
International
വാഷിംഗ്ടണ്: ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില് ഒരാളായ സുനിത വില്യംസ് നാസയില് നിന്ന് വിരമിച്ചു. ദശാബ്ദങ്ങള് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്.
ബഹിരാകാശത്ത് ഏറ്റവും കൂടുതല് സമയം ചിലവഴിച്ച വനിതകളില് ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല് തവണ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്ഡും ദീര്ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന് വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്ക്ക്
പ്രചോദനമായിരുന്നു.
1998ലാണ് സുനിത വില്യംസ് നാസയില് ചേര്ന്നത്. നാസയില് ടെസ്റ്റ് പൈലറ്റ് എന്ന നിലയില് തന്റെ കരിയര് ആരംഭിച്ച അവര് പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില് അംഗമാവുകയും നിര്ണ്ണായകമായ പല ദൗത്യങ്ങളിലും പങ്കാളിയാവുകയും ചെയ്തു.
തന്റെ കരിയറില് ഉടനീളം നല്കിയ പിന്തുണയ്ക്ക് നാസയോടും സഹപ്രവര്ത്തകരോടും ലോകമെമ്പാടുമുള്ള ആരാധകരോടും നന്ദി പറഞ്ഞാണ് സുനിത വില്യംസ് വിരമിക്കന് പ്രഖ്യാപനം അറിയിച്ചത്. പുതിയ തലമുറ കൂടുതല് വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് വരണമെന്നാണ് അവര് ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസ് വിരമിച്ചെങ്കിലും, ഭാവിയില് നാസയുടെ മറ്റ് ഉപദേശക സമിതികളിലോ വിദ്യാഭ്യാസ മേഖലയിലോ അവരുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്തെ ഇന്ത്യന് കരുത്തിന്റെ പ്രതീകമായിരുന്ന അവര്ക്ക് ലോകമെമ്പാടും നിന്ന് ആശംസകള് പ്രവഹിക്കുകയാണ്.
Sports
മെൽബണ്: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരേ അടുത്ത മാസം നടക്കുന്ന പരന്പരയ്ക്ക് ശേഷം 16 വർഷത്തെ കരിയറിന് വിരാമമിടുമെന്ന് അലീസ വ്യക്തമാക്കി.
എട്ട് ലോകകപ്പുകൾ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തിൽ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ആറ് ട്വന്റി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു ഹീലി.
കരിയർ ഗ്രാഫ്
35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ട്വന്റി20യിലും ഓസ്ട്രേലിയയ്ക്കായി കളിച്ചു. ഏകദിനത്തിൽ 3,563 റണ്സും ട്വന്റി20-യിൽ 3,054 റണ്സും ടെസ്റ്റിൽ 489 റണ്സും നേടി. വിക്കറ്റിന് പിന്നിൽ 275 പുറത്താക്കലുകളിലും പങ്കാളിയായി. 2023ൽ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റു.
Sports
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അവസാനത്തെ ടെസ്റ്റായിരിക്കും തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് താരം പറഞ്ഞു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഖവാജയുടെ ഫസ്റ്റ് ക്ലാസ് കരിയർ തുടക്കവും. 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷം നീണ്ട കരിയറിൽ ഇതുവരെ 87 ടെസ്റ്റുകളിൽ നിന്നായി 6000ലധികം റൺസ് സ്വന്തമാക്കി. ഇതിൽ 16 സെഞ്ചുറികളും 28 അർധ സെഞ്ചുറികളുമുണ്ട്. കൂടാതെ, 40 ഏകദിനങ്ങളിൽ നിന്നായി 1500 ലധികം റൺസ് നേടിയിട്ടുണ്ട്.
Sports
ലിസ്ബണ്: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഫുട്ബോള് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്ഡോ ആറാം ലോകകപ്പില് പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില് നിന്ന് പടിയിറങ്ങിയാല് കുടുംബത്തിനൊപ്പം കൂടുതല് സമയം ചെലവഴിക്കാനാണ് റൊണാള്ഡോയുടെ തീരുമാനം. പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല് മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള് മികച്ചവന് താന് തന്നെയാണെന്ന് പിയേഴ്സ് മോര്ഗനുമായുള്ള അഭിമുഖത്തില് ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
Sports
ബംഗളൂരു: ടെന്നീസില്നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 45-ാം വയസിലാണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വിരമിക്കല് പ്രഖ്യപിച്ചത്.
രണ്ട് ഗ്രാന്സ്ലാം ഡബിള്സ് കിരീടങ്ങള് നേടിയിട്ടുള്ള രോഹന് ബൊപ്പണ്ണ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ.
എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു.
Sports
ശ്രീനഗര്: ജമ്മു കാഷ്മീരില് നിന്ന് ഇന്ത്യക്കായി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായ പര്വേസ് റസൂല് സജീവ ക്രിക്കറ്റില് നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്മാരിലൊരാളായിരുന്ന 36കാരനായ പര്വേസ് റസൂല് കരിയറിലാകെ രണ്ട് മത്സരങ്ങളില് മാത്രമാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്.
2014 ജൂണ് 15നാണ് പര്വേസ് റസൂൽ ഇന്ത്യക്കായി ഏകദിനത്തില് അരങ്ങേറിയത്. സുരേഷ് റെയ്നയുടെ നായകത്വത്തിൽ മിർപുരിൽ ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തിൽ 10 ഓവറിൽ 60 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലും റസൂല് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങിയ അദ്ദേഹം നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. എട്ടാംനമ്പറിൽ ബാറ്റിംഗിനിറങ്ങിയ പർവേസ് അഞ്ചു റൺസുമെടുത്തു.
ഇതിനിടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു പർവേസ് റസൂൽ. നിലവിൽ ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞതോടെയാണ് സജീവ ക്രിക്കറ്റില് നിന്ന് വിരമിക്കാൻ താരം തീരുമാനിച്ചത്.
17 വര്ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില് 352 വിക്കറ്റുകളും 5,648 റണ്സും റസൂല് നേടിയിട്ടുണ്ട്. 2013-2014 സീസണിലും 2017-18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടര്ക്കുള്ള ലാലാ അമര്നാഥ് ട്രോഫി സ്വന്തമാക്കി.
ഐപിഎലില് സൗരവ് ഗാംഗുലി നായകനായ പൂന വാരിയേഴ്സ് ടീമിൽ അംഗമായിരുന്നു പർവേസ് റസൂല്. ശ്രീലങ്കയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അദ്ദേഹം ജൂനിയര് താരങ്ങളുടെ പരിശീലകനുമായി.
Leader Page
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. കാരണം, ‘ഇതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണോ, വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ അപ്പോൾ നോക്കാം’ എന്ന ചിന്തയാണ്. എന്നാൽ റിട്ടയർമെന്റ് പ്ലാനിംഗ് എത്രയും നേരത്തേ തുടങ്ങണം എന്ന സത്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്. വിരമിക്കലിനു ശേഷമുള്ള ജീവിതം സന്തോഷം നിറഞ്ഞതാകണമെങ്കിൽ അതിനായുള്ള ആസൂത്രണം വളരെയധികം നിർണായകമാണ്. ഇതെല്ലാം 40-50 വയസിനു ശേഷം ചിന്തിക്കേണ്ട കാര്യമാണ് എന്നുള്ള കാഴ്ചപ്പാട് ആദ്യം മാറ്റണം.
ഇനിയും വൈകിയാൽ ലഭിക്കാവുന്ന പല സാധ്യതകളും നഷ്ടമാകും. ഭാവിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മക്കളെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത് എന്നിവയെല്ലാം നേരിടാൻ ഇന്നു മുതൽ തന്നെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യാം.
ഇപ്പോൾ തുടങ്ങേണ്ടത് എന്തുകൊണ്ട്?
വിരമിക്കൽ എന്നത് ഒരിക്കലും വൈകിപ്പിക്കാനാവാത്ത ഒരു ഉത്തരവാദിത്വമാണ്. സ്ഥിരവരുമാനം ലഭിച്ചു തുടങ്ങുമ്പോൾതന്നെ നിക്ഷേപത്തിനു തുടക്കം കുറിക്കേണ്ടത് സുപ്രധാനമാണ്. പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്നത് 20-25 വർഷത്തിനു ശേഷം മികച്ച ലാഭത്തിൽ എത്താൻ സാധ്യതയുണ്ട്. തുടർച്ചയായ നിക്ഷേപത്തിലൂടെ ലഭിക്കുന്ന കോംപൗണ്ടിംഗ് ബെനഫിറ്റ് നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കും.
റിട്ടയർമെന്റ് പ്ലാൻ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാഷണൽ പെൻഷൻ സ്കീം
ഭാവിയിലെ സ്ഥിരമായ വരുമാനത്തിനായി സർക്കാർ പിന്തുണയോടെ ഉള്ള നിക്ഷേപ മാർഗമാണ് നാഷണൽ പെൻഷൻ സ്കീം-എൻപിഎസ്. സർക്കാര് പദ്ധതിയായ എൻപിഎസ് പലർക്കും ഇപ്പോഴും പരിചിതമല്ല. 18 മുതല് 70 വയസുവരെ പ്രായമുള്ളവർക്ക് ഈ സ്കീമിലൂടെ ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ആദ്യം സർക്കാര് ജീവനക്കാർക്കായാണ് ഇത് അവതരിപ്പിച്ചതെങ്കിലും പിന്നീട് സ്വകാര്യ മേഖല, സ്വയം തൊഴിൽ ചെയുന്നവർ, പ്രവാസികള് എന്നിവരെക്കൂടി ഇതിൽ ഉൾപ്പെടുത്തി.
എൻപിഎസിന്റെ മുഖ്യലക്ഷ്യം
വിരമിക്കുമ്പോൾ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു. ഗവൺമെന്റിന്റെ പിന്തുണയോടെ വിപണിയോട് ബന്ധമുള്ള നിക്ഷേപംകൂടിയാണിത്. വാർഷിക റിട്ടേൺ 10.5 എന്നു കണക്കാക്കിയാൽ, എൻപിഎസിൽ 25 വയസുള്ള ഒരാൾ 5000 രൂപ വച്ച് നിക്ഷേപിച്ചാൽ 60 വയസിനു ശേഷം ഈ തുക രണ്ടു കോടിക്കു മുകളിൽ ആകാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും നേരത്തേ റിട്ടയർമെന്റ് പ്ലാൻ ചെയ്താൽ റിട്ടയർമെന്റ് ബെനഫിറ്റ് അത്രയുംതന്നെ വർധിക്കും.
ഫിക്സഡ് ഡെപ്പോസിറ്റ്
റിസ്ക് ഇല്ലാതെ സ്ഥിരവരുമാനം ലഭിക്കുക എന്ന നിലയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ( എഫ്ഡി) വിരമിക്കൽ ജീവിതത്തിൽ ഏറെ ആശ്വാസകരമാണ്. റിസ്ക് സാധ്യത കുറവ്, സ്ഥിരതയുള്ള പലിശ എന്നിവയാണ് ആകർഷണങ്ങൾ. 60 വയസിനു മുകളിലുള്ളവർക്ക് ലഭിക്കുന്ന പ്രത്യേക എഫ്ഡി പദ്ധതികൾ ഏറെ ലാഭകരമാണ്. സാധാരണ എഫ്ഡികൾ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് കൂടുതൽ പലിശ ലഭിക്കുന്നു.
പെൻഷൻ പോലുള്ള സ്ഥിരവരുമാനത്തിന് എഫ്ഡി ഓപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ റിട്ടയർമെന്റിന് ശേഷം സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഫിക്സഡ് ഡെപ്പോസിറ്റ് മാർഗം ഫലപ്രദമാണ്.
മ്യൂച്വൽ ഫണ്ടുകൾ
ചെറിയ തുകയോടെ മിതമായ റിസ്കിൽ എല്ലാവർക്കും തുടങ്ങാൻ അനുയോജ്യമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. SIP (Systematic Investment Plan) വഴി പ്രതിമാസം 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. വിപണിയുടെ വളർച്ചയുടെ ഭാഗമാകാനും ദീർഘകാല ലാഭം നേടാനും മ്യൂച്വൽ ഫണ്ടുകൾ ഉത്തമ മാർഗമാണ്.
ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾ
റിട്ടയർമെന്റ് പ്ലാനിൽ ഇൻഷ്വറൻസിന് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ. വിരമിക്കുന്നതിനു മുമ്പ്തന്നെ ഹെൽത്ത്, ലൈഫ് ഇൻഷ്വറൻസ് എടുക്കുന്നത് പെട്ടെന്നുള്ള രോഗം, അപകടം, മരണം തുടങ്ങിയവയെ അഭിമുഖീകരിക്കാൻ സഹായിക്കും. അതിനാൽതന്നെ റിട്ടയർമെന്റ് ആസൂത്രണത്തിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണം.
നാൽപതുകളിൽ നിങ്ങൾക്കുള്ള വരുമാനസാധ്യതയും സമ്പാദ്യശേഷിയും താരതമ്യേന ഉയരുന്നതുകൊണ്ട് റിട്ടയർമെന്റ് പ്ലാൻ കൃത്യമാക്കാൻ ഈ കാര്യങ്ങൾ കൂടി പരിഗണിക്കുക.
നികുതി ആനുകൂല്യം: നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ മനസിലാക്കുക. കുറഞ്ഞ നികുതി ബാധ്യതയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.
എമർജൻസി ഫണ്ട്: അപ്രതീക്ഷിത ചെലവുകൾക്കായി ഒരു തുക എപ്പോഴും മാറ്റി വയ്ക്കുക. വിരമിക്കൽ ഫണ്ടിൽനിന്ന് ഒരിക്കലും ചെലവുകൾ നടത്താൻ തുകയെടുക്കരുത്.
ജീവിതശൈലി വിലയിരുത്തുക: നിങ്ങളുടെ ജീവിത ശൈലിക്ക് അനുസൃതമായി റിട്ടയർമെന്റ് ഫണ്ട് കണക്കാക്കുക.
വൈവിധ്യമാർന്ന നിക്ഷേപങ്ങൾ: പല പോർട്ഫോളിയോകളിൽ നിക്ഷേപം നടത്തുക. സ്വർണം, ഓഹരി, റിയൽഎസ്റ്റേറ്റ്, സ്ഥിരനിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, അങ്ങനെ പല തരത്തിൽ ഉള്ള നിക്ഷേപങ്ങളില് ഏർപ്പെടുക.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വസനീയമായ നിക്ഷേപ ഓപ്ഷനുകൾ വഴി നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കും. ദീർഘകാല ഫിക്സഡ് ഡെപ്പോസിറ്റുകൾ, പെൻഷൻ സ്കീമുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവ വഴി മികച്ച വരുമാനം ഉറപ്പാക്കാം. കൂടാതെ, എൻപിഎസ് രജിസ്ട്രേഷൻ സേവനവും മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള എസ്ഐപി സംവിധാനവും ഇൻഷ്വറൻസ് (ആരോഗ്യം/ലൈഫ്) ടൈഅപ്പുകളും മറ്റ് സേവനങ്ങളും സൗത്ത് ഇന്ത്യൻ ബാങ്ക് വഴി ലഭ്യമാണ്.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.