x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ, ​ബൈ ബെ​ന്‍...

വെബ്ഡെസ്ക്
Published: June 29, 2026 10:53 PM IST | Updated: June 29, 2026 10:54 PM IST

ബെ​ന്‍ സ്റ്റോ​ക്‌​സ്

നോ​ട്ടിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് ഓ​ള്‍​റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു തോ​ല്‍​വി​യോ​ടെ വി​ട​വാ​ങ്ങി. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യോ​ടെ വി​ര​മി​ക്കു​മെ​ന്നു സ്റ്റോ​ക്‌​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് 160 റ​ണ്‍​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി. ത​ന്‍റെ 15 വ​ര്‍​ഷ​ത്തെ അ​ന്താ​രാ​ഷ്‌ട്ര ​ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കാ​നു​ള​ള തീ​രു​മാ​നം ഞാ​യ​റാ​ഴ്ച​യാ​ണ് സ്റ്റോ​ക്‌​സ് ന​ട​ത്തി​യ​ത്.

35കാ​ര​നാ​യ സ്റ്റോ​ക്‌​സ്, ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ജ​യ​ത്തി​നു​ശേ​ഷം ടീം ​പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് സ​ഹ​താ​രം ഗ​സ് അ​റ്റ്കി​ന്‍​സ​ണി​നൊ​പ്പം നൈ​റ്റ് ക്ല​ബ്ബി​ലെ​ത്തു​ക​യും റ​ഗ്ബി​താ​രവു​മാ​യി വാ​ക്കേ​റ്റ​വും കൈയാ​ങ്ക​ളി​യും നടത്തുക​യും ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്റ്റോ​ക്‌​സ് ഇം​ഗ്ലീ​ഷ് ടീ​മി​നൊ​പ്പം ഇ​റ​ങ്ങി​യി​ല്ല. ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് 253 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്നാം ടെ​സ്റ്റും ജ​യി​ച്ച് ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര 2-1നു ​സ്വ​ന്ത​മാ​ക്കി.

ഇം​ഗ്ല​ണ്ടി​നാ​യി 121 ടെ​സ്റ്റി​ല്‍​നി​ന്ന് 7228 റ​ണ്‍​സും 246 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. 114 ഏ​ക​ദി​ന​വും 43 ട്വ​ന്‍റി-20​യും ഇം​ഗ്ല​ണ്ടി​നാ​യി ക​ളി​ച്ചു.

Tags : English all rounder Ben Stokes retirement international cricket

Recent News

Corehub Up