x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ആ​ർ7 വി​ര​മി​ക്കു​ന്നു

വെബ്ഡെസ്ക്
Published: August 16, 2026 11:32 PM IST | Updated: August 16, 2026 11:32 PM IST

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ൽ ഇ​തി​ഹാ​സ ഫു​ട്ബോ​ള​ർ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു.

ഈ ​വ​ർ​ഷ​ത്തോ​ടെ സ​ജീ​വ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​മെ​ന്നു നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സി​ആ​ർ7 അ​റി​യി​ച്ചു. എ​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് റൊ​ണാ​ൾ​ഡോ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ സൗ​ദി പ്രൊ​ലീ​ഗി​ൽ ക​ളി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി 2027 ജൂ​ൺ വ​രെ​യാ​ണ്. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ഗ് മാ​ഗ​സി​നി​ലാ​ണ് വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് റൊ​ണാ​ൾ​ഡോ സൂ​ചി​പ്പി​ച്ച​ത്.

ഒ​ന്നോ-​ര​ണ്ടോ വ​ർ​ഷ​മേ ക​ളി​ക്ക​ള​ത്തി​ൽ ഉ​ണ്ടാ​കൂ എ​ന്നു ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ​റ​ഞ്ഞി​രു​ന്നു. 2026 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​തി​യൊ​രു ലോ​ക പോ​രാ​ട്ട​ത്തി​നി​ല്ലെ​ന്നും സി​ആ​ർ7 അ​റി​യി​ച്ചു. കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കാ​നും കൂ​ടു​ത​ൽ സ​മ​യം സ്വ​യം ചെ​ല​വി​ടാ​നു​മാ​യി ഫു​ട്ബോ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ റൊ​ണാ​ൾ​ഡോ പ​റ​യു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ 1000 ഗോ​ൾ തി​ക​യ്ക്കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡി​ലേ​ക്ക് 24 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് സി​ആ​ർ7​നു​ള്ള​ത്; നി​ല​വി​ൽ 976 ഗോ​ൾ.

Tags : CR7 Football CristianoRonaldo Announced Retirement Sports

Recent News

Corehub Up