Sports
ലിസ്ബണ്‍: ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ കല്യാണം നാളെ നടക്കുമെന്നു സൂചന. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിനയും തമ്മിലുള്ള വിവാഹം നാളെ നടക്കുമെന്നു റിപ്പോര്‍ട്ട്. വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്ന് ഇരുവരും സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല.
അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവേനോസ് ഐറിസിലാണ് മുപ്പത്തിരണ്ടുകാരിയായ ജോര്‍ജിനയുടെ ജനനം. അച്ഛന് അര്‍ജന്റീനക്കാരനും അമ്മ സ്പാനിഷുകാരിയുമായിരുന്നു.
അമ്മയ്ക്കൊപ്പം സ്പെയിനിലെത്തിയ ജോര്‍ജിന, 2016ല്‍ മാഡ്രിഡിലെ ബുച്ചി ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി റൊണാള്‍ഡോയെ കണ്ടുമുട്ടിയത്. അന്ന് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലായിരുന്നു സിആര്‍7.
ആദ്യകാഴ്ചയില്‍ അനുരാഗബന്ധരായ ഇരുവരും 2017 മുതല്‍ ഒന്നിച്ച് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 2017ല്‍ ആദ്യ കുഞ്ഞുപിറന്നു. 2022ല്‍ ഇരട്ടക്കുട്ടികള്‍ വരുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ജനനസമയത്ത് ഇരട്ടകളിലെ ആണ്‍കുട്ടി മരണമടഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇരുവരും ഔദ്യോഗികമായി എന്‍ഗേജ്മെന്റ് നടത്തി. 10 വര്‍ഷത്തെ പ്രണയത്തിനും സഹവാസത്തിനും ശേഷം ഇരുവരും വിവാഹത്തിലേക്ക്.
നാല്‍പ്പത്തൊന്നുകാരനായ റൊണാള്‍ഡോ പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. കായിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരമാണ് സിആര്‍7.
Sports
ലണ്ടന്‍: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ അഭിനയത്തിലേക്കും തിരിയുന്നതായി റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് ഫുട്ബോളിനെ അടിസ്ഥാനമാക്കിയുള്ള ഒരു ടെലിവിഷന്‍ പരമ്പരയില്‍ റൊണാള്‍ഡോ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.
ഈ പരിപാടിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സിആര്‍7 ആണ്. പരമ്പരയില്‍ ഫ്രഞ്ച് മുന്‍ താരം തിയറി ഒൻറിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Viral
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ കോഴിക്കോട്ടെ തെരുവുകളിൽ വൻ ആഘോഷവുമായി ഫുട്ബോൾ ആരാധകർ.
ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർക്കുകയായിരുന്നു. കളി കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആരാധകരെ തെരുവുകളിലേക്ക് ആവേശത്തോടെ ഇറക്കിയത്. വലിയ സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ഈ വിജയം ആഘോഷമാക്കിയത്.
പോർച്ചുഗൽ പതാകകളേന്തിയും റൊണാൾഡോയുടെ ജേഴ്സിയണിഞ്ഞും ആരാധകർ നടത്തിയ ബൈക്ക് റാലികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
അർജന്റീനയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസി ഹാട്രിക് നേടിയതോടെ റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിച്ചിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിൽ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകർ വലിയൊരു ഉത്സവമായാണ് കൊണ്ടാടുന്നത്.
സോഷ്യൽ മീഡിയയിലും റൊണാൾഡോയുടെ ഈ വേട്ടയെയും കേരളത്തിലെ ആരാധകരുടെ ആവേശത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞുകഴിഞ്ഞു. വരും മത്സരങ്ങളിലും തങ്ങളുടെ പ്രിയ താരം ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
Viral
ഉസ്ബെക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയപ്പോൾ സ്റ്റേഡിയം ഒന്നടങ്കം ആവേശക്കടലായി മാറി. എന്നാൽ അതിനെയെല്ലാം വെല്ലുന്ന വൈകാരിക നിമിഷങ്ങൾക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്.
തന്റെ ഫുട്ബോൾ ആരാധനാപാത്രത്തിന്റെ കളി നേരിട്ട് കാണാനെത്തിയ പ്രശസ്ത യൂട്യൂബ് താരം 'ഐഷോസ്പീഡ്' റൊണാൾഡോയുടെ ഗോൾ നേട്ടത്തിന് പിന്നാലെ സന്തോഷം സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു.
റൊണാൾഡോയോടുള്ള സ്പീഡിന്റെ കടുത്ത ആരാധനയും ആത്മാർഥതയും വെളിവാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.
പോർച്ചുഗൽ-ഉസ്ബെക്കിസ്ഥാൻ പോരാട്ടം നേരിട്ട് കാണാൻ ഗാലറിയിലെത്തിയ സ്പീഡ്, സൂപ്പർ താരം പന്ത് വലയിലെത്തിച്ച നിമിഷം ആവേശത്തോടെ ആർത്തുവിളിക്കുകയും തൊട്ടടുത്ത നിമിഷം മുഖം പൊത്തി വിതുമ്പുകയുമായിരുന്നു.
ചുറ്റുമുള്ള കാണികൾ വിജയം ആഘോഷിക്കുമ്പോഴും വികാരഭരിതനായി ഇരിക്കുന്ന താരത്തിന്റെ വീഡിയോ കണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ അദ്ദേഹത്തിന്റെ യഥാർഥ സ്നേഹത്തെ പ്രശംസിക്കുകയാണ്.
തന്റെ ലൈവ് സ്ട്രീമുകളിലൂടെയും പൊതുവേദികളിലും റൊണാൾഡോയോടുള്ള ആരാധന പരസ്യമായി പ്രകടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് സ്പീഡ്.
മുൻപ് പലതവണ അദ്ദേഹം റൊണാൾഡോയെ നേരിട്ട് കാണുകയും, തന്റെ ജീവിതത്തിൽ ഈ പോർച്ചുഗീസ് ക്യാപ്റ്റൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
മറുഭാഗത്ത്, ഈ മത്സരത്തിലെ തകർപ്പൻ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തു.
നാൽപ്പത്തിയൊന്നാം വയസിൽ വലകുലുക്കിയ റൊണാൾഡോ, ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന പദവി സ്വന്തം പേരിലാക്കി.
ഇതോടൊപ്പം, തുടർച്ചയായി ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന സമാനതകളില്ലാത്ത റെക്കോർഡും ഈ സൂപ്പർ താരം സ്വന്തമാക്കിയിരിക്കുകയാണ്.