x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്റ്റ്യാ​നോ x ജോ​ര്‍​ജി​ന വി​വാ​ഹം‍‍? നാളെ എന്ന് റിപ്പോർട്ട്

വെബ്ഡെസ്ക്
Published: August 7, 2026 12:50 AM IST | Updated: August 7, 2026 12:50 AM IST

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും പ​ങ്കാ​ളി ജോ​ര്‍​ജി​ന​യും (ഫയൽ ചിത്രം)

ലി​സ്ബ​ണ്‍: ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഗ്ലാ​മ​ര്‍ ക​ല്യാ​ണം നാ​ളെ ന​ട​ക്കു​മെ​ന്നു സൂ​ച​ന. പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും പ​ങ്കാ​ളി ജോ​ര്‍​ജി​ന​യും ത​മ്മി​ലു​ള്ള വി​വാ​ഹം നാ​ളെ ന​ട​ക്കു​മെ​ന്നു റി​പ്പോ​ര്‍​ട്ട്. വി​വാ​ഹി​ത​രാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഇ​രു​വ​രും സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

അ​ര്‍​ജ​ന്‍റൈ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ഐ​റി​സി​ലാ​ണ് മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ജോ​ര്‍​ജി​ന​യു​ടെ ജ​ന​നം. അ​ച്ഛ​ന്‍ അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര​നും അ​മ്മ സ്പാ​നി​ഷു​കാ​രി​യു​മാ​യി​രു​ന്നു.

അ​മ്മ​യ്‌​ക്കൊ​പ്പം സ്‌​പെ​യി​നി​ലെ​ത്തി​യ ജോ​ര്‍​ജി​ന, 2016ല്‍ ​മാ​ഡ്രി​ഡി​ലെ ബു​ച്ചി ഷോ​റൂ​മി​ല്‍ സെ​യി​ല്‍​സ് ഗേ​ളാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി റൊ​ണാ​ള്‍​ഡോ​യെ ക​ണ്ടു​മു​ട്ടി​യ​ത്. അ​ന്ന് സ്പാ​നി​ഷ് ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ലാ​യി​രു​ന്നു സി​ആ​ര്‍7.

ആ​ദ്യ​കാ​ഴ്ച​യി​ല്‍ അ​നു​രാ​ഗ​ബ​ന്ധ​രാ​യ ഇ​രു​വ​രും 2017 മു​ത​ല്‍ ഒ​ന്നി​ച്ച് പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. 2017ല്‍ ​ആ​ദ്യ കു​ഞ്ഞു​പി​റ​ന്നു. 2022ല്‍ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ വ​രു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍, ജ​ന​ന​സ​മ​യ​ത്ത് ഇ​ര​ട്ട​ക​ളി​ലെ ആ​ണ്‍​കു​ട്ടി മ​ര​ണ​മ​ട​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​രു​വ​രും ഔ​ദ്യോ​ഗി​ക​മാ​യി എ​ന്‍​ഗേ​ജ്‌​മെ​ന്‍റ് ന​ട​ത്തി. 10 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നും സ​ഹ​വാ​സ​ത്തി​നും ശേ​ഷം ഇ​രു​വ​രും വി​വാ​ഹ​ത്തി​ലേ​ക്ക്.

നാ​ല്‍​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ല്‍ 1000 ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. കാ​യി​ക ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള താ​ര​മാ​ണ് സി​ആ​ര്‍7.

Tags : CristianoRonaldo Georgina Wedding Sports

Recent News

Corehub Up