x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​ന്‍റ്ബ്രി​ഡ്ജ് ടെ​സ്റ്റോ​ടെ ക​രി​യ​റി​ന് തി​ര​ശീ​ല; ബെ​ൻ സ്റ്റോ​ക്സ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: June 28, 2026 09:35 PM IST | Updated: June 28, 2026 09:37 PM IST

ബെ​ൻ സ്റ്റോ​ക്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ ന​ട​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റ് മ​ത്സ​ര​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് വി​രാ​മ​മാ​കു​മെ​ന്ന് സ്റ്റോ​ക്സ് പ​റ​ഞ്ഞു. ട്രെ​ന്‍റ് ബ്രി​ഡ്ജ് ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​വ​സ​ത്തെ ക​ളി തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഈ ​തീ​രു​മാ​നം താ​രം ത​ന്‍റെ സ​ഹ​താ​ര​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വാ​ർ​ത്ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. 2011ല്‍ ​ഇം​ഗ്ല​ണ്ടി​ന്‍റെ വൈ​റ്റ് ബോ​ള്‍ ടീ​മി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച സ്റ്റോ​ക്‌​സ് 2013 ലെ ​ആ​ഷ​സ് പ​ര​മ്പ​ര​യി​ല്‍ അ​ഡ്‌​ലെ​യ്ഡി​ല്‍ വെ​ച്ചാ​ണ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലേ​ക്ക് കാ​ലെ​ടു​ത്തു വെ​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്നു ഈ ​ഓ​ള്‍​റൗ​ണ്ട​ര്‍.

2022 ഏ​പ്രി​ലി​ല്‍ ജോ ​റൂ​ട്ടി​ല്‍ നി​ന്ന് ടെ​സ്റ്റ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഏ​റ്റെ​ടു​ത്ത സ്റ്റോ​ക്‌​സ് പ​രി​ശീ​ല​ക​ന്‍ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​വു​മാ​യി ചേ​ര്‍​ന്ന് ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റി​ന്റെ മു​ഖഛാ​യ ത​ന്നെ മാ​റ്റി​മ​റി​ച്ചു. ബാ​സ്‌​ബോ​ള്‍ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന അ​ത്യ​ന്തം ആ​ക്ര​മ​ണാ​ത്മ​ക​വും സാ​ഹ​സി​ക​വു​മാ​യ ശൈ​ലി​യി​ലൂ​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​നെ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ച്ചു.

Tags : ben stokes retirement international cricket

Recent News

Corehub Up