x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ര​മി​ക്കു​ന്ന​തി​നുമു​മ്പ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് ; പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി


Published: May 20, 2026 12:47 AM IST | Updated: May 20, 2026 12:47 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​ജ​​​​യ​​​​തി​​​​ല​​​​കി​​​​ന് പെ​​​​ൻ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന് പ​​​​രാ​​​​തി.

ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും പൊ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യ കു​​​​ള​​​​ത്തൂ​​​​ർ ജ​​​​യ്സിം​​​​ഗ് ആ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് പ​​​രാ​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ഒ​​​​രു മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടാ​​​​ണ് നി​​​​ല​​​​വി​​​​ല​​​​ത്തെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ന്നോ പി​​​​റ്റേ ദി​​​​വ​​​​സ​​​​മോ ആ​​​​ണ് സാ​​​​ധാ​​​​ര​​​​ണ പെ​​​​ൻ​​​​ഷ​​​​ൻ ആ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് വ​​​​രു​​​​ന്ന​​​​ത്.

ജ​​​​യ​​​​തി​​​​ല​​​​കി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ​​​​ഴ​​​​യ സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് ജ​​​​യ​​​​തി​​​​ല​​​​ക് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്നു റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് പെ​​​​ൻ​​​​ഷ​​​​ൻ ആ​​​​നു​​​​കൂ​​​​ല്യം അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

സം​​​​ഭ​​​​വം മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​രു​​​​ദ്ധ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള വ്യ​​​​വ​​​​സ്ഥി​​​​തി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നുമാ​​​​ണ് പ​​​​രാ​​​​തി.

Tags : Chief Secretary pension retirement Complaint Chief Minister jayathilak

Recent News

Corehub Up