x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങ്: ഒ​പ്പം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളാ​ൻ 14 മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ളും

വെബ് ഡെസ്ക്
Published: July 4, 2026 01:11 PM IST | Updated: July 4, 2026 01:13 PM IST

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ സംസ്കാരചടങ്ങുകൾക്കിടെ കൊച്ചുമകൾ സഹ്റ മുഹമ്മദിയുടെ ചിത്രം ആലേഖനം ചെയ്ത ശവപേടകവും അരികെ

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഏ​വ​രു​ടെ​യും ഹൃ​ദ​യം ത​ക​ർ​ക്കു​ന്നൊ​രു കാ​ഴ്ച​യാ​ണ് ടെ​ഹ്‌​റാ​നി​ലെ ഗ്രാ​ൻ​ഡ് മൊ​സ​ല്ല​യി​ൽ ക​ണ്ട​ത്. ഖ​മ​ന​യ്‌​യു​ടെ ഭൗ​തി​ക​ശ​രീ​ര​ത്തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ 14 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ളു​ടെ ചെ​റി​യ ശ​വ​പേ​ട​ക​വും അ​ന്ത്യ​യാ​ത്ര​യ്ക്കാ​യി വെ​ച്ചി​രു​ന്നു.

ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഖ​മ​ന​യ്‌​യു​ടെ കു​ടും​ബ​ത്തി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ത​ന്നെ​യാ​ണ് 14 മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ൾ സ​ഹ്‌​റ മു​ഹ​മ്മ​ദി​യും കൊ​ല്ല​പ്പെ​ട്ട​ത്. ഖ​മ​ന​യ‌്‌​യു​ടെ മ​ക​ൾ, മ​രു​മ​ക​ൻ, നി​ല​വി​ലെ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വാ​യ മൊ​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ ഭാ​ര്യ എ​ന്നി​വ​രും ഈ ​ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഖ​മ​ന​യ്‌​യു​ടെ പ​താ​ക പു​ത​പ്പി​ച്ച ശ​വ​പേ​ട​ക​ത്തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ളു​ടേ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​ട​ക​ങ്ങ​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഇ​റേ​നി​യ​ൻ സൈ​നി​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത​നേ​താ​ക്ക​ളും വി​ദേ​ശ ന​യ​ത​ന്ത്ര​ജ്ഞ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

Tags : Iran Funeral Ayatollah Ali Khamanei Latest News

Recent News

Corehub Up