x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 4, 2026 05:30 PM IST | Updated: July 4, 2026 05:30 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട്ടി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും അ​ടൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് ശ​ക്ത​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രും മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ അ​നീ​ഷി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കു​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : car tanker lorry collided kottarakkara accident

Recent News

Corehub Up