x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ പോ​ര്; വി​ജ​യ്‌​ക്കെ​തി​രെ ബി​ജെ​പി ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: July 4, 2026 02:04 PM IST | Updated: July 4, 2026 02:07 PM IST

മന്ത്രിസഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ത​മി​ഴ്നാ​ട് ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റി​ന് പ​രാ​തി ന​ൽ​കു​ന്നു.

ചെ​ന്നൈ: മന്ത്രിസഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. വി​ജ​യ്‌​യു​ടെ മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ ജോ​ൺ ആ​രോ​ഗ്യ​സാ​മി​യും സു​ഹൃ​ത്ത് വി​ഷ്ണു റെ​ഡ്ഡി​യും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​വ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​നാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റി​ന് പ​രാ​തി ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​യെ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബി​ജെ​പി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം രാ​ജ്ഭ​വ​ൻ പു​റ​ത്തു​വി​ട്ടു. അ​തേ​സ​മ​യം ജോ​ണി​നെ​യും വി​ഷ്ണു​വി​നെ​യും ക്യാ​ബി​ന​റ്റ് റാ​ങ്കോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​രാ​യി നി​യ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഇ​തു​വ​രെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഗ​വ​ർ​ണ​റെ കാ​ണാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഡി​എം​കെ. സ​ർ​ക്കാ​രി​നെ നി​ല​നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി എം​എ​ൽ​എ​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​എം​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : complaint bjp Vijay

Recent News

Corehub Up