x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റം; സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

വെബ് ഡെസ്ക്
Published: July 4, 2026 12:33 PM IST | Updated: July 4, 2026 12:38 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ

ക​ണ്ണൂ​ർ: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. സെ​ബി നി​ർ​ദേ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പോ​ലും അ​റി​യി​ക്കാ​തെ ഇ​ത്ത​ര​മൊ​രു ഓ​ഹ​രി കൈ​മാ​റ്റം ന​ട​ത്താ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന് എ​വി​ടെ നി​ന്നാ​ണ് ഇ​ത്ര​യും ധൈ​ര്യം ല​ഭി​ച്ച​ത്.

ഈ ​ഇ​ട​പാ​ടി​ന് പി​ന്നി​ൽ വ​ലി​യ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച ഒ​രു ക​ച്ച​വ​ടം പോ​ലെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന് വ​ഴി​വി​ട്ട പ​രി​ഗ​ണ​ന​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​യാ​തെ പ​റ​യു​ക​യാ​ണ്. വി​ഴി​ഞ്ഞം തു​റ​മു​ഖം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​വെ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ദാ​നി​യു​ടെ വ​ക്താ​വാ​കു​ന്ന​തി​ന് പ​ക​രം സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​താ​ൽ​പ്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഈ ​കോ​ർ​പ​റേ​റ്റ് നീ​ക്ക​ത്തെ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടും. ഓ​ഹ​രി കൈ​മാ​റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്നും സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് അ​ധി​കൃ​ത​രെ കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് സെ​ബി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം.

എ​ന്നാ​ൽ വി​ഴി​ഞ്ഞം ഇ​ട​പാ​ടി​ൽ സെ​ബി​യെ പോ​ലും വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തെ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​പ​ക്ഷം നേ​രി​ട്ട് സെ​ബി​ക്കും സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് അ​ധി​കാ​രി​ക​ൾ​ക്കും ക​ത്ത​യ​ച്ച​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Tags : vizhinjam share transfer violation sebi

Recent News

Corehub Up