x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മാ​പ്പ് വ​ഴി ആ​ന​ക്കൊ​മ്പ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ മോ​ഹ​ൻ​ലാ​ൽ; വ​നം​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി

വെബ് ഡെസ്ക്
Published: July 4, 2026 11:43 AM IST | Updated: July 4, 2026 11:43 AM IST

മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: ആ​ന​ക്കൊ​മ്പ് കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ന​ക്കൊ​മ്പു​ക​ളും ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത 13 ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വ​നം​വ​കു​പ്പി​ന് സ​റ​ണ്ട​ർ ചെ​യ്യാ​ൻ താ​രം അ​പേ​ക്ഷ ന​ൽ​കി. ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ പൊ​തു​മാ​പ്പ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഈ ​നീ​ക്കം.

ഇ​തു സം​ബ​ന്ധി​ച്ച് മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​കാ​ർ​ത്തി​ക്കി​ന് മോ​ഹ​ൻ​ലാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഈ ​അ​പേ​ക്ഷ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വ​നം​വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ച്ചി​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

മോ​ഹ​ൻ​ലാ​ലി​ന് ആ​ന​ക്കൊ​മ്പു​ക​ൾ കൈ​വ​ശം വെ​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ൽ​കി​യ ഉ​ട​മ​സ്ഥ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തെ​ന്ന് വി​ല​യി​രു​ത്തി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന് ശേ​ഷം ആ​ന​ക്കൊ​മ്പു​ക​ൾ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. മോ​ഹ​ൻ​ലാ​ലി​ന്‍റെ കൊ​ച്ചി തേ​വ​ര​യി​ലെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് 2011 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന​ക്കൊ​മ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : elephant tusk mohanlal forest department

Recent News

Corehub Up