പന്തുമായി മുന്നേറുന്ന മെസിയും പ്രതിരോധിക്കാൻ ശ്രമിക്കുന്ന കേപ് വെർദെ താരവും
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്‍റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടിരിക്കുന്നത്.
മത്സരത്തിന്‍റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്‍റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്‍റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
Tags : fifa world cup 2026 argentine cabo verde