Kerala
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു.
ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
മന്ത്രിസഭ ചേര്‍ന്ന് ഭേദഗതിക്ക് അംഗീകാരം നല്കുന്നതില് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം.
സമഗ്രമായ റാഗിംഗ് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം ചേരാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്കില്‍ ഇളവ് അനുവദിക്കാനാകുമോയെന്ന് അറിയിക്കാന്‍ കോടതി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിച്ചിരുന്നു.
നിയമഭേദഗതി അനിവാര്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെ ടല്‍.
National
ന്യൂഡൽഹി: ഏപ്രിൽ 16,17,18 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കോണ്‍ഗ്രസ്.
പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ നടപ്പാക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത്.
പാർലമെന്റിലെയും നിയമസഭകളിലെയും മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ധൃതിയിൽ നടത്തേണ്ട കാര്യമല്ല. തിരക്കിട്ട് ഭേദഗതി വരുത്തിയാൽ തമിഴ്നാടും കേരളവും പോലുള്ള സംസ്ഥാനങ്ങൾക്ക് അത് ദോഷകരമാകുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച് കോണ്‍ഗ്രസ് പാർട്ടിയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതിയിരുന്നതായി കോണ്‍ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ ഓരോ പാർട്ടിയുടെയും യോഗം വെവ്വേറെ വിളിക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായശേഷം ഏപ്രിൽ 29ന് സർവകക്ഷി യോഗം വിളിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ നിർദേശം സർക്കാർ അംഗീകരിച്ചില്ല. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മറ്റ് പാർട്ടി നേതാക്കളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനവുമായി സർക്കാർ ഏകപക്ഷീയമായും സ്വേഛാപരമായും മുന്നോട്ടുപോയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
വനിതാ സംവരണ ബിൽ 2023ൽതന്നെ പാസാക്കിയപ്പോൾ തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതൽ സംവരണം നടപ്പാക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ 30 മാസത്തോളം ഉറക്കം നടിച്ച ബിജെപി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരട്ടലാഭം കൊയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. ഈ സഹചര്യത്തിൽ നേതാക്കൾ ഉൾപ്പെടെ തെരഞ്ഞെടുപ്പു തിരക്കിലായതിനാൽ വളരെ പ്രാധാന്യമുള്ള ബില്ലുകൾ തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
National
ന്യൂഡൽഹി: എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്പോൾ ഇത്തരം ഫണ്ടുകളും അവയിലൂടെ സൃഷ്ടിക്കപ്പെട്ട ആസ്തികളും നിയുക്ത അഥോറിറ്റിയിൽ നിക്ഷിപ്തമാകുന്ന വ്യവസ്ഥ സാമാന്യനീതിയുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ.
ഓരോ അഞ്ചു വർഷത്തിലും എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്. ആ സമയംവരെ സംഘടന പ്രത്യക്ഷമായ ലംഘനം നടത്തിയിട്ടില്ലെന്നു ബോധ്യമായശേഷം മാത്രമേ കേന്ദ്രസർക്കാർ എഫ്സിആർഎ പുതുക്കുകയുള്ളൂ. ഫണ്ടുകളുടെ വരവും ഉപയോഗവും സാധുവും യഥാർഥവുമായതാണെന്നതിനുള്ള അംഗീകാരം കൂടിയാണ് ഇതു പരിശോധിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രജിസ്ട്രഷേൻ പുതുക്കലെന്ന് നിയമ വിദഗ്ധർ ദീപികയോട് പറഞ്ഞു.
രജിസ്ട്രേഷൻ പുതുക്കൽ പൂർണമായും നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള എഫ്സിആർഎ വകുപ്പാണ്. പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അസോസിയേഷനെ അറിയിച്ചു തിരുത്തിക്കുകയോ നടപടി സ്വീകരിക്കുകയോ ആണു ചെയ്യേണ്ടത്. പക്ഷേ അതുണ്ടാകുന്നില്ല. പുതുക്കലുകൾ നിരസിക്കുന്നതിനെക്കുറിച്ചോ അതിനുള്ള പോരായ്മകളെക്കുറിച്ചോ പരാതി നൽകാൻ അസോസിയേഷനുകൾക്ക് അവസരം നൽകുന്നില്ല. ഏകപക്ഷീയമായി രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുന്ന നിലവിലെ രീതിപോലും തെറ്റാണ്.
സംഘടനകളുടെ ഫണ്ടും ആസ്തികളും കേന്ദ്രം ഏറ്റെടുക്കുന്നതിനുമുന്പ് ജുഡീഷൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. സ്വത്തവകാശം സംരക്ഷിക്കുന്നതിനും ഏതൊരു നഷ്ടവും നീതിയുക്തവും ന്യായവുമായിരിക്കണമെന്നു ഭരണഘടനയുടെ അനുച്ഛേദം 300 എയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. പുതിയ ബില്ലിലെ വ്യവസ്ഥകൾ സ്ഥാപിത നടപടിക്രമത്തിന്റെയും ആനുപാതികതയുടെയും തത്വങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നും മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യവും സ്വയംഭരണവും സംരക്ഷിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 25, 26 പ്രകാരമുള്ള ഉറപ്പുകളെയും ഭേദഗതി ബാധിക്കുന്നു. ന്യൂനപക്ഷസ്ഥാപനങ്ങളുടെ നടത്തിപ്പിൽ അനാവാശ്യ ഇടപെടലിനു കാരണമായേക്കാവുന്ന വ്യവസ്ഥകൾ വിവാദ ഭേദഗതി ബില്ലിലുണ്ടെന്നും നിയമവിദഗ്ധർ വിശദീകരിച്ചു.
Kerala
കോട്ടയം: ആരാധനകള്ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ ഏറ്റവും അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അനുവാദം ഭരണഘടന നല്‍കുന്നുണ്ട്. അക്കാര്യത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസം ഇല്ല. എല്ലാ മതത്തിനും ഒരേ അവകാശമാണു ഭരണഘടന നല്‍കുന്നത്.
ആക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരാണെങ്കിലും അവര്‍ മനുഷ്യസമൂഹത്തിന് അപമാനമാണ്. അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂടങ്ങള്‍ ഭരണഘടനയ്ക്ക് എതിരായിട്ടാണ് നില്‍ക്കുന്നത്. ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഒരു മതവും ഒരു മതത്തേയും നിഗ്രഹിക്കാന്‍ പാടില്ല. എല്ലാവരും പരസ്പരം ആദരിക്കണം. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങളെ ആശങ്കയോടെയാണ് കാണേണ്ടതെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
Kerala
തിരുവനന്തപുരം: മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ ചിലർ സത്യപ്രതിജ്ഞ ചെയ്തു.
ഇത്തരത്തിൽ 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ആരോപിച്ചു. നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ നടന്നത്.
ഇതു സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതെന്നും എസ്.പി. ദീപക് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി
നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം. ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ആരോപിച്ചു.
2016 മുതല്‍ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 144 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരോ പദവിയോ മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുന്‍പാകെ വയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.