x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനമെന്ന് കോണ്‍ഗ്രസ്


Published: April 5, 2026 01:12 AM IST | Updated: April 5, 2026 01:13 AM IST

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16,17,18 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ 816 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ധൃ​തി​യി​ൽ ന​ട​ത്തേ​ണ്ട കാ​ര്യ​മ​ല്ല. തി​ര​ക്കി​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ ത​മി​ഴ്നാ​ടും കേ​ര​ള​വും പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നും കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യി കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഓ​രോ പാ​ർ​ട്ടി​യു​ടെ​യും യോ​ഗം വെ​വ്വേ​റെ വി​ളി​ക്കു​ന്ന​തി​നു​പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഏ​പ്രി​ൽ 29ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യും സ്വേഛാ​പ​ര​മാ​യും മു​ന്നോ​ട്ടു​പോ​യെ​ന്ന് ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ സം​വ​ര​ണ ബി​ൽ 2023ൽ​ത​ന്നെ പാ​സാ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ 30 മാ​സ​ത്തോ​ളം ഉ​റ​ക്കം ന​ടി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഇ​ര​ട്ട​ലാ​ഭം കൊ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23നും 29​നും ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ലാ​യ​തി​നാ​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം.

പെരുമാറ്റച്ചട്ട ലംഘനം

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട്
എന്നീ സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ
ഈ സമ്മേളനം ലക്ഷ്യമിടുന്നുവെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

മണ്ഡല പുനർനിർണയ ആശങ്കകൾ

വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും (പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്) വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് അനീതിയാണെന്നാണ് ഇവരുടെ നിലപാട്.

 

 

Tags : Congress special session Parliament violation conduct

Recent News

Corehub Up