x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനാറുകാരന് മര്‍ദനം; ഗുണ്ടയ്‌ക്കെതിരെ കാപ്പ ലംഘനം ചുമത്തി പോലീസ്

കൊച്ചി ബ്യൂറോ
Published: June 27, 2026 03:06 PM IST | Updated: June 27, 2026 03:06 PM IST

കൊച്ചി: മുനമ്പം സ്വദേശിയായ പതിനാറുകാരനെ മര്‍ദിച്ച ഗുണ്ടയ്‌ക്കെതിരെ പോലീസ് കാപ്പ നിയമ ലംഘനം ചുമത്തി. ചെറായി വാടേപറമ്പില്‍ തൊരപ്പന്‍ രാജേഷ് (52) എന്ന് വിളിക്കുന്ന രാജേഷിനെതിരെയാണ് കാപ്പ ലംഘനം ചേര്‍ത്തത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പോലീസ് ഇയാളെ കാപ്പ ചുമത്തി ജയില്‍ അടച്ചതാണ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ക്രിമിനല്‍ കേസില്‍ പ്രതി ആയതോടെയാണ് കാപ്പ ലംഘനം ചുമത്തിയത്. പതിനാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തൊരപ്പന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Tags : police KAPA violation

Recent News

Corehub Up