x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 20 മു​ത​ൽ ഓ​ഗ​സ്റ്റ് 13 വ​രെ; സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: July 4, 2026 06:06 PM IST | Updated: July 4, 2026 06:06 PM IST

പാർലമെന്‍റ് സമ്മേളനം (പ്രതീകാത്മക ചിത്രം)

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 20-ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് 13-ന് ​സ​മാ​പി​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ അ​നു​മ​തി പ്ര​കാ​ര​മാ​ണ് സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ർ​ത്ഥ​വ​ത്താ​യ ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഈ ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഈ ​സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ട് സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യി 30 ദി​വ​സ​ത്തി​ല​ധി​കം തു​ട​ർ​ച്ച​യാ​യി ത​ട​വി​ൽ ക​ഴി​യു​ക​യും ജാ​മ്യം ല​ഭി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ അ​താ​ത് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ (130-ാം ഭേ​ദ​ഗ​തി) ബി​ൽ, ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള ഡീ​ലി​മി​റ്റേ​ഷ​ൻ അ​ഥ​വാ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ (131-ാം ഭേ​ദ​ഗ​തി) എ​ന്നി​വ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കും.

ഈ ​ര​ണ്ട് ബി​ല്ലു​ക​ളും രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ ആ​യ​തി​നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ത് വ​ഴി​തെ​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

Tags : Monsoon Session Parliament Latest News

Recent News

Corehub Up