അൻസിബ ഹസൻ
കൊച്ചി: നടൻ ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിനായി ആത്മാർഥമായി മുൻകൈ എടുത്ത സഹപ്രവർത്തകനും ജനപ്രതിനിധിയുമായ രമേഷ് പിഷാരടിയെ താൻ കുറ്റപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സിനിമാ താരം അൻസിബ ഹസൻ.
ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തിൽ മാധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ ശ്രമങ്ങളെ ഞാൻ പൂർണമായും മാനിക്കുന്നു.
അദ്ദേഹത്തെ താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അൻസിബ സമൂഹമാധ്യമത്തിൽ കുറിച്ചു.
Tags : unsubstantiated news Ansiba Hassan ramesh pisharody tini tom