x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ളി​ൽ എ​ഥ​നോ​ളാ​ണെ​ങ്കി​ൽ ഡീ​സ​ലി​ൽ ഐ​സോ​ബ്യൂ​ട്ട​നോ​ൾ ചേ​ർ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി

വെബ് ഡെസ്‌ക്
Published: July 4, 2026 06:45 PM IST | Updated: July 4, 2026 06:45 PM IST

നിതിൻ ഗഡ്കരി

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ചേ​ർ​ത്ത​തു​പോ​ലെ ഡീ​സ​ലി​ൽ 15 ശ​ത​മാ​നം വ​രെ ഐ​സോ​ബ്യൂ​ട്ട​നോ​ൾ ചേ​ർ​ക്കാ​ൻ ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്ന​താ​യി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. എ​ഥ​നോ​ൾ നേ​രി​ട്ട് ഡീ​സ​ലി​ൽ ചേ​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന സാ​ങ്കേ​തി​ക ത​ട​സ​മു​ള്ള​തി​നാ​ലാ​ണ് എ​ഥ​നോ​ളി​ൽ​നി​ന്ന് ഐ​സോ​ബ്യൂ​ട്ട​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

ഇ​ത് ഡീ​സ​ലി​ന് പ​ക​ര​മു​ള്ള മി​ക​ച്ചൊ​രു ഇ​ന്ധ​ന​മാ​യി മാ​റു​മെ​ന്നും ഊ​ർ​ജ​സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കും പു​ക​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന ചു​വ​ടു​വ​യ്‌​പ്പാ​ണി​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൈ​ല​റ്റ് പ്ര​ക​ട​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യ ഫ​ല​ങ്ങ​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 100 ശ​ത​മാ​നം എ​ഥ​നോ​ളി​ലും ഐ​സോ​ബ്യൂ​ട്ട​നോ​ളി​ലും ര​ണ്ട് ജ​ന​റേ​റ്റ​ർ സെ​റ്റു​ക​ൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന എ​ൻ​ജി​നു​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ​യു​ടെ അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി വീ​ണ്ടും കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Nitin Gadkari ethanol petrol isobutanol diesel

Recent News

Corehub Up