x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി; 1000 കോ​ടി​യു​ടെ ന​ഷ്ടം ഒ​രു ന​ഷ്ട​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് വി.ഡി. സ​തീ​ശ​ൻ, സ്ത്രീകൾക്കായി ‘പി​ങ്ക് ചി​ട്ടി' ആ​രം​ഭി​ക്കും 

വെബ് ഡെസ്ക്
Published: July 4, 2026 05:55 PM IST | Updated: July 4, 2026 05:55 PM IST

വി.ഡി. സ​തീ​ശ​ൻ

ആ​ലു​വ: സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്എ​ഫ്ഇ ‘പി​ങ്ക് ചി​ട്ടി' ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക ഈ ​പി​ങ്ക് ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. 
ആ​ലു​വ​യി​ൽ ന​ട​ന്ന എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി വ​ഴി സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന 1000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​ത്തെ വെ​റു​മൊ​രു സാ​മ്പ​ത്തി​ക ന​ഷ്ട​മാ​യി താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 
ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ വ​ലി​യൊ​രു സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും 1000 കോ​ടി രൂ​പ​യേ​ക്കാ​ൾ മൂ​ല്യ​മു​ള്ള മാ​റ്റ​മാ​ണ് ഇ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Free travel scheme 1000 crores Pink Chitty loss V.D. Satheesan

Recent News

Corehub Up