Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol

National

ഇ​​​ന്ധ​​​നവി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ഇ​​​​ന്ധ​​​​ന വി​​​​​​​ല ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭ്യൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ള്ളി കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ.

പെ​​​​​​​ട്രോ​​​​​​​ൾ, ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യു​​​​മി​​​​ല്ലെ​​​​ന്ന് പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം ജോ​​​​​​​യി​​​​​​​ന്‍റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി സു​​​​​​​ജാ​​​​​​​ത ശ​​​​​​​ർ​​​​​​​മ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ര​​​​​​​ണ്ടു​​​​​​​മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ വി​​​​​​​ല​​​​​​​യി​​​​​​​ൽ 50 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടും ഇ​​​​​​ന്ധ​​​​​​ന​​​​​​വി​​​​​​ല മാ​​​​​​റ്റ​​​​​​മി​​​​​​ല്ലാ​​​​​​തെ തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്. നാ​​​​​​​ലു വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​ൽ വ്യ​​​​​​​ത്യാ​​​​​​​സ​​​​മി​​​​​​​ല്ലെ​​​​​​​ന്നും സു​​​​ജാ​​​​ത പ​​​​റ​​​​ഞ്ഞു.

വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭ്യൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ചി​​​​​​​ല​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​ളു​​​​​​​ക​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​യി ഇ​​​​​​​ന്ധ​​​​നം ശേ​​​​​​​ഖ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്. ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ആ​​​​​​​ശ​​​​​​​യ​​​​​​​വി​​​​​​​നി​​​​​​​മ​​​​​​​യം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്നും സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി പ​​​​​​​റ​​​​​​​ഞ്ഞു.

Business

പെട്രോൾ, ഡീസൽ വില്പന: 13 ശതമാനം വളർച്ചയെന്ന് ഐഒസി

കൊ​​​ച്ചി: ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ 21 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ റീ​​​ട്ടെ​​​യി​​​ൽ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ 13 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വി​​​ത​​​ര​​​ണ ചാ​​​ന​​​ലു​​​ക​​​ളി​​​ലും പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും ഡീ​​​സ​​​ലി​​​ന്‍റെ​​​യും ല​​​ഭ്യ​​​ത സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ​​​യും തു​​​ട​​​രും.

ശ​​​ക്ത​​​മാ​​​യ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സി​​​ന്‍റെ​​​യും വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യു​​​ള്ള 42,000-ത്തി​​​ല​​​ധി​​​കം ഇ​​​ന്ധ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ ഈ ​​​വ​​​ർ​​​ധി​​​ച്ച ആ​​​വ​​​ശ്യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി നി​​​റ​​​വേ​​​റ്റാ​​​ൻ ക​​​ഴി​​​ഞ്ഞു. ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഊ​​​ർ​​​ജ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ സ്ഥി​​​ര​​​മാ​​​യി നി​​​റ​​​വേ​​​റ്റാ​​​ൻ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്നു.

 രാ​​​ജ്യ​​​ത്തി​​​നു ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ഊ​​​ർ​​​ജ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കി സു​​​താ​​​ര്യ​​​വും വി​​​ശ്വ​​​സ​​​നീ​​​യ​​​വു​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളി​​​ൽ വീ​​​ഴാ​​​തെ ഔ​​​ദ്യോ​​​ഗി​​​ക ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ക്കാ​​​നും ക​​​മ്പ​​​നി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും

ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.

ബംഗളൂരുവില്‍ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും.

അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്‍ധിപ്പിച്ചത്.

National

പ്രീമിയം പെട്രോൾ, ഡീസൽ വില കൂടി; ജെറ്റ് ഇന്ധനം രണ്ട് ലക്ഷം രൂപ കടന്നു

ന്യൂഡൽഹി: ഇന്ത്യൻ ഓയിലിന്‍റെ എക്സ്പി 100 പെട്രോളിന്‍റെയും എക്സ്ട്രാ ഗ്രീനിന്‍റെയും വില ഡൽഹിയിൽ വർധിപ്പിച്ചു.

എക്സ്പി100 ന്‍റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തി. ആഡംബര കാറുകൾക്കും സൂപ്പർബൈക്കുകൾക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 100-ഒക്ടേൻ പ്രീമിയം പെട്രോളാണ് ഇന്ത്യൻ ഓയിലിന്‍റെ എക്സ്പി100. അതുപോലെ, എക്സ്ട്രാ ഗ്രീൻ (പ്രീമിയം ഡീസൽ) 91.49 രൂപയിൽനിന്നും 92.99 രൂപയായി വർധിപ്പിച്ചു.

പ്രീമിയം പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലവുമാണ് വിലവർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയും ഇന്ത്യൻ ഓയിൽ വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില 300 രൂപയിലധികം വർധിപ്പിച്ചു. മാർച്ച് ഒന്നിന് ഡൽഹിയിൽ 1,768.50 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 2,078.50 രൂപയായി.

ജെറ്റ് ഇന്ധനത്തിന്‍റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടയിൽ ജെറ്റ് ഇന്ധന വില രണ്ട് മടങ്ങിലധികം വർധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി. ഡൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയായി ഉയർത്തി.

Kerala

എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ല്ല: സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗാ​ർ​ഹി​ക എ​ൽ​പി​ജി, പെ​ട്രോ​ൾ, ഡീ​സ​ൽ വി​ത​ര​ണ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യുമില്ലെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. കൊ​മേ​ഴ്സ്യ​ൽ എ​ൽ​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന​ത​ല്ലാ​തെ എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മില്ല.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ സെ​മി​എ​സ​ൻ​ഷ​ൽ വി​ഭാ​ഗ​ത്തി​ലെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, റെ​യി​ൽ​വേ കേ​റ്റ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ക​ത​യു​ടെ 100 ശ​ത​മാ​നം ആ​യി എ​ൽ​പി​ജി വി​ത​ര​ണം വ​ർ​ധി​പ്പി​ച്ചും, ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ബേ​സ്ഡ് സ​ർ​വീ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ആ​കെ ആ​വ​ശ്യ​ക​ത​യു​ടെ 62 ശ​ത​മാ​നം എ​ൽ​പി​ജി വി​ത​ര​ണം ന​ട​ത്തു​വാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന് എ​ല്ലാ താ​ലൂ​ക്കി​ലും എ​ൽ​പി​ജി ക​ണ്‍​ട്രോ​ൾ റൂം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​താ​ത് താ​ലൂ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ അ​റി​യി​ക്ക​ണം. അ​താ​ത് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ൽ​പി​ജി ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചി​ട്ട് ന​ട​പ​ടി തൃ​പ്തി​ക​ര​മ​ല്ല എ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ പ​രാ​തി ന​ൽ​കാം. സി​റ്റി ഗ്യാ​സ്, പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ത​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽഎ​ൽ​പി​ജി വാ​ർ റും ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​റ്റി ഗ്യാ​സ്, പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും 1800 425 0290 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രി​ൽ അ​റി​യി​ക്കാം.

International

ഇന്ത്യയിൽനിന്ന് പെട്രോളും ഡീസലും ശ്രീലങ്കയ്ക്ക്

കൊ​​​​ളം​​​​ബോ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ടു​​​​ത്ത ഇ​​​​ന്ധ​​​​ന​​​​ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ.

38,000 മെ​​​​ട്രി​​​​ക് ട​​​​ൺ ഇ​​​​ന്ധ​​​​നു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ ക​​​​പ്പ​​​​ൽ ഇ​​​​ന്ന് കൊ​​​​ളം​​​​ബോ​​​​യി​​​​ലെ​​​​ത്തും. 20,000 മെ​​​​ട്രി​​​​ക് ട​​​​ൺ ഡീ​​​​സ​​​​ലും 18,000 ട​​​​ൺ പെ​​​​ട്രോ​​​​ളു​​​​മാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലെ​​​​ന്ന് കൊ​​​​ളം​​​​ബോ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​ക പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​കൈ​​​​മാ​​​​റ്റം. നേ​​​​രത്തേ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്.​​​​ജ​​​​യ​​​​ശ​​​​ങ്ക​​​​റു​​​​മാ​​​​യും ശ്രീ​​​​ല​​​​ങ്ക പ്ര​​​​ശ്നം ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ഇ​​​​ന്ധ​​​​ന​​​​റേ​​​​ഷ​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​ന്നി​​​​രു​​​​ന്നു. പൊ​​​​തു​​​​ജ​​​​ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​മാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

National

എനർജി ലോക്ഡൗൺ അഭ്യൂഹം; പമ്പുകളിൽ ക്യൂ, വിശദീകരണവുമായി കേന്ദ്രം

ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.

രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്‍റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.

 ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.

Kerala

ബ്ര​ഹ്മ​ഗി​രി ത​ട്ടി​പ്പ്; പെ​ട്രോ​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

വ​യ​നാ​ട്: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ്. സ്ഥാ​പ​ന​ത്തി​ൽ നി​ക്ഷേ​പി​ച്ച 14 ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നൗ​ഷാ​ദ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഒ​രു കൈ​യി​ൽ പാ​ർ​ട്ടി പ​താ​ക​യും മ​റ്റേ കൈ​യി​ൽ ക​ന്നാ​സി​ൽ നി​റ​ച്ച പെ​ട്രോ​ളു​മാ​യെ​ത്തി​യ നൗ​ഷാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും പോ​ലീ​സ് ക​ന്നാ​സ് പി​ടി​ച്ചു​വാ​ങ്ങി.

പാ​ർ​ട്ടി​യു​ടെ പേ​ര് പ​റ​ഞ്ഞ് ക​ട്ട് മു​ടി​പ്പി​ച്ച​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും നാ​ട്ടി​ലു​ള്ള സ​ക​ല സ​ഖാ​ക്ക​ളെ​യും കൊ​ടി​യു​ടെ പേ​ര് പ​റ​ഞ്ഞ് പ​റ്റി​ച്ചു​വെ​ന്നും നൗ​ഷാ​ദ് ആ​രോ​പി​ച്ചു. ല​ഭി​ക്കാ​നു​ള്ള പ​ണം ത​നി​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും നൗ​ഷാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന നൗ​ഷാ​ദ് സൊ​സൈ​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ​ല ത​വ​ണ​യാ​യാ​ണ് നൗ​ഷാ​ദി​ൽ നി​ന്നും 14 ല​ക്ഷം രൂ​പ മേ​ടി​ച്ചെ​ടു​ത്ത​ത്.

National

ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ല; ഹോ​ർ​മു​സ് വ​ഴി എ​ത്തു​ന്ന​ത് 40 ശ​ത​മാ​നം മാ​ത്ര​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്തേ​ക്കെ​ത്തു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ എ​ത്തു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​റാ​ന്‍ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​മെ​ന്നും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​കി​ല്ലെ​ന്നും അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കി​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​വി​ൽ‌ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തേ​ക്കു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 60 ശ​ത​മാ​ന​വും എ​ത്തു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ അ​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​ന്ന് മു​ത​ൽ നാ​ല് ആ​ഴ്ച വ​രെ രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. നേ​ര​ത്തെ റ​ഷ്യ​യി​ൽ നി​ന്ന് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യാ​യ വ്യാ​പാ​ര ക​രാ​ർ അ​നു​സ​രി​ച്ച് റ​ഷ്യ​യി​ൽ നി​ന്നു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

National

20 ശതമാനം എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ ഇ​നി ലഭിക്കൂ; ഏ​പ്രി​ല്‍ ഒ​ന്നു ​മു​ത​ൽ നിർബന്ധം

ന്യൂ​ഡ​ല്‍​ഹി: ഏ​പ്രി​ൽ മു​ത​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ രാ​ജ്യ​ത്ത് വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളൂ. ഒ​പ്പം എ​ൻ​ജി​ന്‍റെ കേ​ടു​പാ​ട് കു​റ​ക്കാ​ൻ മി​നി​മം റി​സ​ര്‍​ച്ച് ഒ​ക്ടെ​യ്ന്‍ ന​മ്പ​ര്‍ (ആ​ർ​ഒ​എ​ൻ) 95 മാ​ന​ദ​ണ്ഡം പാ​ലി​ച്ച​തു​മാ​യ പെ​ട്രോ​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് ഇ​ത് ബാ​ധ​കം. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് സ്‌​പെ​സി​ഫി​ക്കേ​ഷ​ന്‍ അ​നു​സ​രി​ച്ച്, സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ 20 ശ​ത​മാ​നം വ​രെ എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളൂ.

ക​രി​മ്പ്, ചോ​ളം അ​ല്ലെ​ങ്കി​ല്‍ ധാ​ന്യം എ​ന്നി​വ​യി​ല്‍​നി​ന്നാ​ണ് എ​ഥ​നോ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് ശു​ദ്ധ​മാ​യ പെ​ട്രോ​ളി​നേ​ക്കാ​ള്‍ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​വാ​ണ്. ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും. ജ്വ​ല​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പെ​ട്രോ​ളി​ല്‍ എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തു​ന്ന​ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ക​രി​മ്പ്, ചോ​ളം എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു.

2023-25 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ർ​മി​ച്ച മി​ക്ക വാ​ഹ​ന​ങ്ങ​ളും 20 ശ​ത​മാ​നം എ​ഥ​നോ​ള്‍ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​ൽ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​വ​യാ​ണ്. എ​ന്നാ​ല്‍, പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മൈ​ലേ​ജി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​കും. മൂ​ന്ന് മു​ത​ൽ ഏ​ഴു വ​രെ ശ​ത​മാ​നം മൈ​ലേ​ജ് കു​റ​യു​മെ​ന്നാ​ണ് നി​ഗ​മ​നം.

വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ള്ളി​ൽ ഇ​ന്ധ​നം അ​നി​യ​ന്ത്രി​ത​മാ​യി ക​ത്തു​ന്ന അ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യെ​യാ​ണ് ഒ​ക്ടെ​യ്ൻ ന​മ്പ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ഒ​ക്ടെ​യ്ൻ ന​മ്പ​റു​ള്ള ഇ​ന്ധ​നം എ​ൻ​ജി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും തേ​യ്മാ​നം കു​റ​ക്കു​ക​യും കേ​ടു​പാ​ടു​ക​ള്‍ ത​ട​യു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ലാ​ണ് മി​നി​മം റി​സ​ര്‍​ച്ച് ഒ​ക്ടെ​യ്ന്‍ ന​മ്പ​ര്‍ 95 മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത്.

Business

ജിയോ-ബിപി ആക്‌ടീവ് ടെക്നോളജി പെട്രോൾ അവതരിപ്പിച്ചു

കൊ​​​ച്ചി: ജി​​​യോ ബി​​​പി പു​​​തി​​​യ ആ​​​ക്‌​​​ടീ​​​വ്’ ടെ​​​ക്നോ​​​ള​​​ജി പെ​​​ട്രോ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ശ​​​ക്ത​​​മാ​​​യ എ​​​ൻ​​​ജി​​​ൻ ക്ലീ​​​ൻ അ​​​പ് പ്ര​​​ക്രി​​​യ​​​യും 100 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ യാ​​​ത്രാ​​​ദൂ​​​ര​​​വും ല​​​ഭി​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​മാ​​​ണു ക​​​മ്പ​​​നി ന​​​ൽ​​​കു​​​ന്ന​​​ത്.

ബി​​​പി​​​യു​​​ടെ ഇ​​​ന്ധ​​​ന ഗ​​​വേ​​​ഷ​​​ണ പാ​​​ര​​​മ്പ​​​ര്യ​​​ത്തെ ആ​​​ധാ​​​ര​​​മാ​​​ക്കി വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​ക്‌​​​ടീ​​​വ്’ ടെ​​​ക്നോ​​​ള​​​ജി പെ​​​ട്രോ​​​ൾ 4,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

Kerala

മ​രു​മ​ക​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തെ എ​തി​ർ​ത്തു; ക​ർ​ഷ​ക​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​രി​ൽ മ​രു​മ​ക​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തെ എ​തി​ർ​ത്ത ക​ർ​ഷ​ക​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീകൊളുത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം.

മാ​ലി​ഗാം​പ​ട്ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന് (64) ആ​ണ് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​ക​ണ്ഠ​ൻ (39), ജ​യ​പ്രി​യ (28), ഗു​ബേ​ന്ദ്ര​ൻ (29), പാ​ർ​ഥി​ബ​ൻ (29) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

രാ​ജേ​ന്ദ്ര​ൻ സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ന്‍റെ പി​ൻ സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മ​ണി​ക​ണ്ഠ​ൻ, ഗു​ബേ​ന്ദ്ര​ൻ, പാ​ർ​ഥി​ബ​ൻ എ​ന്നി​വ​ർ ഒ​രു വാ​നി​ലെ​ത്തി ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി രാ​ജേ​ന്ദ്ര​ന്‍റെ നേ​ർ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ആ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യ​പ്ര​തി മ​ണി​ക​ണ്ഠ​നും രാ​ജേ​ന്ദ്ര​ന്‍റെ മ​രു​മ​ക​ൾ ജ​യ​പ്രി​യ​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഈ ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​യി നി​ന്ന രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

കാ​ട്ടാ​ക്ക​ട​യി​ൽ ഡി​ജി​റ്റ​ൽ പ്ര​സി​ൽ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ലെ ഡി​ജി​റ്റ​ൽ പ്ര​സി​ൽ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച് ജീ​വ​നൊ​ടു​ക്കി. ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം.

പെ​ട്രോ​ള്‍ കു​പ്പി​യു​മാ​യി എ​ത്തി​യ യു​വാ​വ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച് ക​ത്തി​ച്ചു. സം​ഭ​വ​ത്തി​നി​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ക്കും പൊ​ള്ള​ലേ​റ്റു.

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ​ട​ക്ക​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

പൊ​ള്ള​ലേ​റ്റ ജീ​വ​ന​ക്കാ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

Kerala

ദീപിക വരിക്കാർക്ക് എക്സ്‌ട്രാ മൈലേജ്

ദീ​​​​​​​പി​​​​​​​ക​​​​​​​യു​​​​​​​ടെ വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ജീ​​​​​​​വി​​​​​​​ത​​​​​​​ച്ചെ​​​​​​​ല​​​​​​​വ് കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി വി​​​​​​​വി​​​​ധ ആ​​​​​​​നു​​​​​​​കൂ​​​​​​​ല‍്യ​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ഭ‍്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ വി​​​​​​​പു​​​​​​​ലീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യ "ദീ​​​​​​​പി​​​​​​​ക ഹെ​​​​​​​ൽ​​​​​​​ത്ത് കാ​​​​​​​ർ​​​​​​​ഡ്’പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക്കു പി​​​​​​​ന്നാ​​​​​​​ലെ വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കാ​​​​​​​യി "ദീ​​​​​​​പി​​​​​​​ക ഫ‍്യു​​​​​​​വ​​​​​​​ൽ കാ​​​​​​​ർ​​​​​​​ഡ്'ആ​​​​​​​ണ് ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ദ‍്യ​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ കോ​​​​​​​ട്ട​​​​​​​യം ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലെ ഐ​​​​​​​ഡ ജം​​​​​​​ഗ​​​​​​​ഷ​​​​​​​നി​​​​​​​ലു​​​​​​​ള്ള തോ​​​​​​​മ​​​​​​​സ് ചാ​​​​​​​ക്കോ ആ​​​​​​​ൻ​​​​​​​ഡ് ക​​​​​​​മ്പ​​​​​​​നി എ​​​​​​​ച്ച്പി പെ​​​​​​​ട്രോ​​​​​​​ൾ പ​​​​​​​മ്പി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് "ദീ​​​​​​​പി​​​​​​​ക ഫ‍്യു​​​​​​​വ​​​​​​​ൽ കാ​​​​​​​ർ​​​​​​​ഡ്’ഉ​​​​​​​ട​​​​​​​മ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പെ​​​​​​​ട്രോ​​​​​​​ളി​​​​​​​നും ഡീ​​​​​​​സ​​​​​​​ലി​​​​​​​നും ഡി​​​​​​​സ്കൗ​​​​​​​ണ്ട് ല​​​​​​​ഭ‍്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. "ദീ​​​​​​​പി​​​​​​​ക ഫ‍്യു​​​​​​​വ​​​​​​​ൽ കാ​​​​​​​ർ​​​​​​​ഡ്’ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചാ​​​​​​​ൽ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​ന് ഒ​​​​​​​രു രൂ​​​​​​​പ​​​​​​​യും ഡീ​​​​​​​സ​​​​​​​ലി​​​​​​​ന് 1.25 രൂ​​​​​​​പ​​​​​​​യും കു​​​​​​​റ​​​​​​​വു ല​​​​​​​ഭി​​​​​​​ക്കും.

ഈ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു വ‍്യാ​​​​​​​പി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും ല​​​​​​​ക്ഷ‍്യ​​​​​​​മി​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ട്.
"ദീ​​​​​​​പി​​​​​​​ക ഫ‍്യു​​​​​​​വ​​​​​​​ൽ കാ​​​​​​​ർ​​​​​​​ഡ്’ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​ ദീ​​​​​​പി​​​​​​ക വ​​​​​​രി​​​​​​ക്കാ​​​​​​ർ 8590988999 എ​​​​​​​ന്ന ന​​​​​​​മ്പ​​​​​​​റി​​​​​​​ൽ ദീ​​​​​​​പി​​​​​​​ക ക​​​​​​​സ്റ്റ​​​​​​​മ​​​​​​​ർ കെ​​​​​​​യ​​​​​​​റു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട​​​​​​​ണം.

Latest News

Corehub Up