x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ധന വില്പന നിയന്ത്രണം ബുധനാഴ്ച നീക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 30, 2026 01:32 AM IST | Updated: June 30, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​ക്ഷാ​മ​വും പൂ​ഴ്ത്തി​വ​യ്പും ത​ട​യു​ന്ന​തി​ന് വ്യാ​വ​സാ​യി​ക വാ​ണി​ജ്യ സ്ഥാ​പ​ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ റീ​ട്ടെ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ബുധനാഴ്ച നീ​ക്കും.

വ്യാ​വ​സാ​യി​ക, വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ റീ​ട്ടെ​യി​ൽ പ​മ്പു​ക​ളി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടും ഒ​രു വാ​ഹ​ന​ത്തി​ന് പ്ര​തി​ദി​നം പ​ര​മാ​വ​ധി 200 ലി​റ്റ​ർ ഡീ​സ​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ടും ജൂ​ൺ 12നാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം മൂ​ലം ബ​ൾ​ക്ക് ഡീ​സ​ൽ വി​ല​യേ​ക്കാ​ൾ ലി​റ്റ​റി​ന് ഏ​ക​ദേ​ശം 40 രൂ​പ​യോ​ളം കു​റ​വാ​യി​രു​ന്നു റീ​ട്ടെ​യി​ൽ പ​മ്പു​ക​ളി​ൽ ല​ഭ്യ​മാ​യി​രു​ന്ന ഇ​ന്ധ​ന​ത്തി​ന്. ഇ​തേ​ത്തു​ട​ർ​ന്ന് വ​ൻ​കി​ട വ്യാ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ളും ഗ​താ​ഗ​ത ഓ​പ്പ​റേ​റ്റ​ർ​മാ​രും കൂ​ട്ട​ത്തോ​ടെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി നീ​ങ്ങി​യ​തും ആ​ഗോ​ള ത​ല​ത്തി​ൽ എ​ന്ന വി​ല കു​റ​ഞ്ഞ​തു​മാ​ണ് നി​യ​ന്ത്ര​ണം നീ​ക്കാ​ൻ കാ​ര​ണം. സ​മാ​ന​മാ​യി വാ​ണി​ജ്യ എ​ൽ​പി​ജി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ നീ​ക്കി​യി​രു​ന്നു.

Tags : Fuel restrictions lifted petrol

Recent News

Corehub Up