തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഉയരുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
പൊതുവായ ക്രമസമാധാനനില വിലയിരുത്തിയ മുഖ്യമന്ത്രി സ്ത്രീ സുരക്ഷ, ലഹരിമരുന്നു വിരുദ്ധ വേട്ട, സർക്കാർ പദ്ധതികളുടെ നടത്തിപ്പ് എന്നിവ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
സംസ്ഥാന ഡിജിപി, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ഭരണകൂടങ്ങളും പോലീസും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്നു യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
Tags : Women's safety Joseph vijay high level meeting IPS IAS