Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IAS

Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; പി.​ബി നൂ​ഹ് ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ക​ണ്ണൂ​ർ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ ആ​റ് ക​ള​ക്ട​ർ​മാ​രെ മാ​റ്റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി ചീ​ഫ് ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ർ ര​ത്ത​ൻ ഖേ​ൽ​ക്ക​റെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും ഇ​റ​ങ്ങി. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥാ​നം​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ൾ വ​ന്നി​രി​ക്കു​ന്ന​ത്.

ജി​എ​സ്ടി ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന പാ​ട്ടീ​ൽ അ​ജി​ത് ഭ​ഗ​വ​ത് റാ​വു​വി​ന് ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യാ​ണ് മാ​റ്റം. പ​ക​രം പി.​ബി. നൂ​ഹ് ജി​എ​സ്ടി ക​മ്മീ​ഷ​ണ​റാ​യി. ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യി​രു​ന്ന കെ. ​ഇ​മ്പ​ശേ​ഖ​റി​നെ വാ​ട്ട​ർ അ​തോ​റി​റ്റി എം​ഡി​യാ​യി നി​യ​മി​ച്ചു.

ക​ണ്ണൂ​ർ ക​ള​ക്ട​റാ​യ അ​രു​ൺ കെ. ​വി​ജ​യ​നെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യും സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​നെ എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​റാ​യും നി​യ​മി​ച്ചു.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റാ​യ പ്രേം ​കൃ​ഷ്ണ​നെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. പാ​ല​ക്കാ​ട് ക​ള​ക്ട​റാ​യി​രു​ന്നു എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യെ കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. എ. ​നി​സാ​മു​ദ്ദീ​ൻ പ​ത്ത​നം​തി​ട്ട​യു​ടെ പു​തി​യ ക​ള​ക്ട​റാ​കും.

Kerala

പ്ര​ശാ​ന്ത് നാ​യ​ർ​ക്ക് വീ​ണ്ടും കു​രു​ക്ക്; എ​ട്ടാ​മ​ത്തെ അ​ച്ച​ട​ക്ക നോ​ട്ടീ​സ് ന​ൽ​കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ശാ​ന്ത് നാ​യ​ർ​ക്കെ​തി​രെ വീ​ണ്ടും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന പ്ര​ശാ​ന്തി​നെ​തി​രെ ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തി​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഇ​പ്പോ​ൾ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി, സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു എ​ന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോ​ട്ടീ​സ്. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇതിനോടകം തന്നെ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മുതിർന്ന  ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്‍റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേ​ര​ത്തെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും മ​റ്റ് ഔ​ദ്യോ​ഗി​ക വീ​ഴ്ച​ക​ളു​ടെ​യും പേ​രി​ൽ പ്ര​ശാ​ന്ത് നാ​യ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. 

Leader Page

ഐഎഎ​സി​ൽ ആ​ദ്യ​ത്തെ മൂ​ന്നു റാ​ങ്കു​ക​ൾ എ​ങ്ങ​നെ നേ​ടാം?

“When you want something, all the universe conspires in helping you to achieve it.” പൗ​​ലോ കൊ​​യ്‌​​ലോ​​യു​​ടെ ‘ആ​​ൽ​​ക്കെമി​​സ്റ്റ്’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ലെ പ്ര​​സി​​ദ്ധ​​മാ​​യ വാ​​ക്യ​​മാ​​ണി​​ത്.

ര​​ണ്ട് ആ​​ഴ്ച​​ക​​ൾ​​ക്കു മു​​മ്പു വ​​ന്ന ഈ ​​വ​​ർ​​ഷ​​ത്തെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ ആ​​കാം​​ക്ഷ് ദു​​ൽ എ​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​നും ഇ​​ത്ത​​ര​​മൊ​​രു തി​​രു​​മാ​​ന​​ത്തി​​ന്‍റെ ഉ​​ട​​മ​​യാ​​ണ്. ക​​ഴി​​ഞ്ഞ നാ​​ലു​​വ​​ർ​​ഷ​​മാ​​യി ഞാ​​ൻ എ​​ന്‍റെ ക​​ഴി​​വ​​നു​​സ​​രി​​ച്ചു യു​പി​​എ​​സ്‌​സി പ​​രീ​​ക്ഷ​​യ്ക്കു ആ​​കാം​​ക്ഷി​​നെ പ​​ഠി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഇ​​ത്ത​​വ​​ണ മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ​​ത് എ​​ന്നെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. കാ​​ര​​ണം അ​​ത്ര​​യും ചി​​ട്ട​​യോ​​ടെ​​യും നേ​​ടു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തോ​​ടെ​​യു​​മു​​ള്ള പ​​ഠ​​ന​​രീ​​തി​​യാ​​യി​​രു​​ന്നു അ​​ത്.

ആ​​കാം​​ക്ഷ് ദു​​ൽ ആ ​​മൂ​​ന്നാം റാ​​ങ്കി​​ൽ എ​​ങ്ങ​​നെ എ​​ത്തി​​യെ​​ന്ന് ന​​മ്മ​​ൾ ആ​​ലോ​​ചി​​ക്ക​​ണം. അ​​തി​​ന് ആ​​റു കാ​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ട് എ​​ന്നാ​​ണ് ഞാ​​ൻ മ​​ന​സി​ലാ​​ക്കു​​ന്ന​​ത്.

‘താ​​ൻ യുപി​​എ​​സ്‌സി പ​​രീ​​ക്ഷ വി​​ജ​​യി​​ച്ചേ അ​​ട​​ങ്ങൂ, ഐ​എ​​എ​​സ് പ​​ദ​​വി നേ​​ടി​​യി​​രി​​ക്കും’ - നാ​​ലു​​വ​​ർ​​ഷം​മു​​മ്പ് ആ​​ദ്യ​​ത​​വ​​ണ പ​​രീ​​ക്ഷ എ​​ഴു​​തു​​മ്പോ​​ഴേ​​യു​​ള്ള ആ​​കാം​​ക്ഷി​​ന്‍റെ ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു അ​​ത്. അ​​തു​​ത​​ന്നെ​​യാ​​ണ് ആ ​​വി​​ജ​​യ​​ത്തി​​ള​​ക്ക​​ത്തി​​ന്‍റെ ആ​​ദ്യ കാ​​ര​​ണം! താ​​ൻ വി​​ജ​​യി​​ക്കും എ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​മു​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ന്ന ആ​​ർ​​ക്കും എ​​വി​​ടെ​​യും ഒ​​ന്നാ​​മ​​തെ​​ത്താ​​നാ​​വും. ആ​​കാം​​ക്ഷി​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ൽ ആ ​​ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു എ​​ന്നു​​കാ​​ണാം. ‘യു​​പി​​എ​​സ്‌​സി സ​​ർ​​വീ​​സ് കൊ​​ണ്ട​​ല്ലാ​​തെ താ​​ൻ തൃ​​പ്തി​​പ്പെ​​ടി​​ല്ല’ എ​​ന്ന ചി​​ന്ത​​യോ​​ടെ പ​​ഠ​​നം തു​​ട​​ങ്ങി​​യെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു കാ​​ര്യം. അ​​തൊ​​രു അ​​സ​​ന്നി​​ഗ്ദ്ധ​​മാ​​യ തീ​​രു​​മാ​​നം ആ​​യി​​രു​​ന്നി​​രി​​ക്ക​​ണം. മ​​റ്റേ​​തെ​​ങ്കി​​ലു​​മൊ​​ക്കെ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ശ്ര​​മി​​ച്ചാ​​ൽ യു​​പി​​എ​​സ്​‌​സി ത​​യാ​​റെ​​ടു​​പ്പി​​നു സ​​മ​​യം കു​​റ​​യു​​മെ​​ന്ന​​ദ്ദേ​​ഹം മ​​ന​സി​​ലാ​​ക്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ഈ ​​നാ​​ലു​​വ​​ർ​​ഷ​​വും യു​പി​എ​​സ്‌​സി​​ക്കു​വേ​​ണ്ടി മാ​​ത്രം പ​​ഠി​​ച്ച​​ത്. സി​​വി​​ൽ സ​​ർ​​വീ​​സ് നേ​​ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ക്കെ ഇ​​തൊ​​രു പാ​​ഠ​​മാ​​ണ്.

ആ​​ദ്യ​​ത​​വ​​ണ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ വി​​ജ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ലും തീ​​രു​​മാ​​നം ഉ​​റ​​ച്ച​​താ​​യ​​തി​​നാ​​ൽ പി​​ന്മാ​​റാ​​ൻ അ​​ദ്ദേ​​ഹം ത​​യാറ​​ല്ലാ​​യി​​രു​​ന്നു. ര​​ണ്ടാ​​മ​​ത്തെ ത​​വ​​ണ 296 ാമ​​ത്തെ റാ​​ങ്ക് നേ​​ടു​​ക​​യും ഇ​​ന്ത്യ​​ൻ ഓ​​ഡി​​റ്റ് ആ​ൻ​ഡ് അ​​ക്കൗ​​ണ്ട് സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യും ചെ​​യ്തു. പ​​ക്ഷെ അ​​വി​​ടം കൊ​​ണ്ടു തൃ​​പ്തി​​പ്പെ​​ടാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. മൂ​​ന്നാം ത​​വ​​ണ​​യും പ​​രീ​​ക്ഷ എ​​ഴു​​തി. എ​​ന്നാ​​ൽ ന​​ല്ല മാ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്‍റ​ർ​​വ്യൂ​​വി​​ലെ പി​​ഴ​​വു​​കൊ​​ണ്ട് റാ​​ങ്കു മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ക​​ഠി​​ന​​പ​​രി​​ശ്ര​​മ​​ത്തോ​​ടെ നാ​​ലാം ത​​വ​​ണ എ​​ഴു​​തു​​മ്പോ​​ൾ 3ാം റാ​​ങ്കി​​ൽ എ​​ത്തു​​ക​​യു​​ണ്ടാ​​യി. ആ​​ദ്യ​​ത​​വ​​ണ​​യും ര​​ണ്ടാം ത​​വ​​ണ​​യു​​മൊ​​ക്കെ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഒ​​ന്നും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ല എ​​ന്ന ഭാ​​വ​​ത്തി​​ൽ മു​​ന്നോ​​ട്ടു പോ​​വു​​ക​​യും വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹം ചെ​​യ്ത​​ത്. അ​​താ​​യി​​രു​​ന്നു വേ​റൊ​​രു സ​​വി​​ശേ​​ഷ​​ത.

സാ​​ധാ​​ര​​ണ ഗ​​തി​​യി​​ൽ ഇ​​ത്ത​​രം പ​​രീ​​ക്ഷ​​യെ​​ഴു​​തി അ​​ക്കൗ​​ണ്ട് ആ​ൻ​ഡ് ഓ​​ഡി​​റ്റ് സ​​ർ​​വീ​​സ് പോ​​ലെ​​യു​​ള്ള ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ൽ അ​​തൊ​​രു സു​​ര​​ക്ഷി​​ത മേ​​ഖ​​ല​​യാ​​യി ക​​ണ്ട് അ​​വി​​ടെ തു​​ട​​രു​​ക​​യാ​​ണ് പ​​ല​​രു​​ടെ​​യും പ​​തി​​വ്. ഇ​​നി​​യും എ​​ന്തി​​നു വെ​​റു​​തേ ബു​​ദ്ധി​​മു​​ട്ട​​ണം എ​​ന്ന ചി​​ന്ത​​യും ഉ​​ണ്ടാ​​വും. മാ​​ത്ര​​മ​​ല്ല ശ​​മ്പ​​ള​​വും ഏ​​റെ​​ക്കു​​റെ തു​​ല്യ​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ ആ​​കാം​​ക്ഷ് അ​​ങ്ങ​​നെ​​യ​​ല്ല ചി​​ന്തി​​ച്ച​​ത്. ത​​നി​​ക്കു ജോ​​ലി​​യേ കി​​ട്ടി​​യി​​ട്ടി​​ല്ല എ​​ന്നു ക​​രു​​തി തു​​ട​​ർ​​ന്നു പ​​ഠി​​ച്ച​​തി​​നാ​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​നും ആ​​ഗ്ര​​ഹി​​ച്ച​​തു നേ​​ടാ​​നും ക​​ഴി​​ഞ്ഞു.

ഡി​​ഗ്രി​​യും മാ​​സ്റ്റ​​ർ ഡി​​ഗ്രി​​യു​​മൊ​​ക്കെ വി​​ജ​​യി​​ച്ച പ​​ല​​രും യു​പി​എ​​സ്​‌​സി​​യി​​ൽ ത​​ങ്ങ​​ളു​​ടെ വി​​ഷ​​യം മാ​​റ്റു​​ന്ന​​ത് സ​​ർ​വ​സാ​​ധാ​​ര​​ണ​​മാ​​ണ്. എ​​ന്നാ​​ൽ കോ​​മേ​​ഴ്സ് ഡി​​ഗ്രി വി​​ദ്യാ​​ർ​​ത്ഥി​​യാ​​യ ആ​​കാം​​ക്ഷ് യു​​പി​എ​​സ്‌​സി​​യി​​ലും അ​​തു​​ത​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു​​വെ​​ന്ന​​താ​​ണ് വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ലെ വേ​റൊ​​രു കാ​​ര്യം. പ്ല​​സ്ടു​​വി​​നും ഡി​​ഗ്രി​​ക്കും പി​​ജി​​യ്ക്കു​​മൊ​​ക്കെ പ​​ഠി​​ക്കു​​ന്ന വി​​ഷ​​യം ത​​ന്നെ യു​​പി​എ​​സ്‌​സി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ നി​​ശ്ച​​യ​​മാ​​യും അ​​തി​​ന്‍റെ ഗു​​ണം കി​​ട്ടു​​മെ​​ന്നു​​ത​​ന്നെ​​യാ​​ണ് എ​​ന്‍റെ​യും അ​​ഭി​​പ്രാ​​യം. കാ​​ര​​ണം ന​​മ്മ​​ൾ പ​​ഠി​​ച്ച വി​​ഷ​​യ​​വും യു​​പി​​എ​​സ്​‌​സി​യി​​ൽ ന​​മ്മ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന വി​​ഷ​​യ​​വും ത​​മ്മി​​ലൊ​​രു ചേ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ക്കു​​ക​​യും അ​​തു ന​​മു​​ക്കു മി​​ക​​ച്ച മാ​​ർ​​ക്കു​​നേ​​ടി​​ത്ത​​രാ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും. മാ​​ത്ര​​മ​​ല്ല, പൊ​​തു​​വി​​ജ്ഞാ​​ന​​ത്തി​​ലും ഇ​​ന്‍റ​ർ​​വ്യൂ​​വി​​ലും ധാ​​രാ​​ളം ചോ​​ദ്യ​​ങ്ങ​​ൾ കോ​​മേ​​ഴ്സ് സ​​ബ്ജ​​ക്‌​ടി​ലാ​​യി​​രു​​ന്നു. ആ ​​ചോ​​ദ്യ​​ങ്ങ​​ളു​​ടെ മ​​റു​​പ​​ടി വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ന​​ല്കാ​​ൻ ആ​​കാം​​ക്ഷി​​നു സാ​​ധി​​ച്ചു.

സ്വ​​യം വി​​ശ​​ക​​ല​​നം ചെ​​യ്തു വി​​ല​​യി​​രു​​ത്താ​​നാ​​യി എ​​ന്ന​​ത് ആ ​​വി​​ജ​​യ​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട മ​​റ്റൊ​​രു കാ​​ര്യ​​മാ​​യി കാ​​ണാം. നാ​​ലു​​ത​​വ​​ണ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ഴും ഒ​​രോ ത​​വ​​ണ​​യും എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ അ​​ദ്ദേ​​ഹം നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്നു​​കാ​​ണാം. എ​​ന്തു​​കൊ​​ണ്ട് ത​​നി​​ക്ക് എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ മാ​​ർ​​ക്കു കു​​റ​​ഞ്ഞു എ​​ന്നു വി​​ല​​യി​​രു​​ത്തി അ​​തെ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​ലോ​​ചി​​ച്ചു. മു​​ൻ തെ​​റ്റു​​ക​​ൾ ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ൻ വ​​ലി​​യ ജാ​​ഗ്ര​​ത​​യാ​​ണ് പു​​ല​​ർ​​ത്തി​​യ​​ത്. ഉ​​ന്ന​​ത വി​​ജ​​യ​​ത്തി​​ന് അ​​തു നി​​ർ​​ബ​​ന്ധ​​മാ​​ണു​​താ​​നും. യു​പി​​എ​​സ്‌​സി​യി​​ൽ​​എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വും ഒ​​രു​​പോ​​ലെ പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​ണ്.

ആ​​യി​ര​​ക്ക​​ണ​​ക്കി​​നു മോ​​ക്ക് ഇ​ന്‍റ​ർ​​വ്യൂ​​ക​​ളി​​ൽ പ​​ങ്കെ​​ട​​ക്കു​​ക​​യെ​​ന്ന തീ​​രു​​മാ​​നം പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​യ ഒ​​രു കാ​​ര​​ണ​​മാ​​യി ഞാ​​ൻ വി​​ല​​യി​​രു​​ത്തു​​ന്നു. ‘ല​​ക്ഷ്യം നേ​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ വ​​ലി​​യ ത​​ട​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​മോ എ​​ന്ന ഭ​​യ​​മാ​​ണ്. ആ ​​ഭ​​യ​​ത്തെ കീ​​ഴ​​ട​​ക്കു​​ന്ന​​വ​​നാ​​ണ് യ​​ഥാ​​ർ​​ഥ ആ​​ൽ​​ക്കെ​​മി​​സ്റ്റ്’ എ​​ന്ന് പൗ​​ലോ കൊയ്‌​ലോ പ​​റ​​ഞ്ഞ​​ത് ഓ​​ർ​​ക്കു​​ക.

അ​​തു​​കൊ​​ണ്ട് എ​​ത്ര​​ത്തോ​​ളം മോ​​ക് ഇ​​ന്‍റ​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മോ അ​​ത്ര​​യും പ​​ങ്കെ​​ടു​​ക്കു​​ക. അ​​ത് ഭ​​യം മാ​​റ്റാ​​നും അ​​ടു​​ത്ത ത​​വ​​ണ​​ത്തേ​​യ്ക്ക് കൂ​​ടു​​ത​​ൽ ക​​രു​​ത്തു പ​​ക​​രാ​​നും ഭാ​​ഷാ​​പ്രാ​​വീ​​ണ്യം നേ​​ടാ​​നും ഉ​​പ​​ക​​രി​​ക്കും. ഓ​​രോ ത​​വ​​ണ​​യും കി​​ട്ടു​​ന്ന മാ​​ർ​​ക്കു വി​​വ​​ര​​ങ്ങ​​ൾ ഗൂ​​ഗി​​ളി​​ൽ സെ​​ർ​​ച്ചു ചെ​​യ്താ​​ൽ ആ​​ർ​​ക്കും കാ​​ണാ​​വു​​ന്ന​​താ​​ണ്.

സി​​വി​​ൽ സ​​ർ​വീ​സ് നേ​​ടു​​ക എ​​ന്ന​​ത് അ​​ത്ര എ​​ളു​​പ്പ​​മു​​ള്ള കാ​​ര്യ​​മ​​ല്ലെ​​ങ്കി​​ലും ആ​​കാം​​ക്ഷ് ദു​​ല്ലി​​നെ​​പ്പോ​​ലെ ക​​ഠി​​ന​​മാ​​യ പ​​രി​​ശ്ര​​മ​​വും മ​​നഃ​​സാ​​ന്നി​​ധ്യ​​വു​​മു​​ള്ള ആ​​ർ​​ക്കും ആ​​ദ്യ​​ത്തെ പ​​ത്തു റാ​​ങ്കു​​ക​​ൾ​​ക്കു​​ള്ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​യും എ​​ന്നു​​റ​​പ്പാ​​ണ്.

Education

ഐ​എ​എ​സ് പ​രി​ശീ​ല​ന​ത്തി​ന് സ​ർ​വോ​ദ​യ സ്കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മ​​​നി​​​കേ​​​ത​​​ൻ - കെ​​​യ​​​ർ, എ​​​ൻ​​​എ​​​സ്എ​​​സ് സ്റ്റേ​​​റ്റ് സെ​​​ൽ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഐ​​​എ​​​എ​​​സ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള സ​​​ർ​​​വോ​​​ദ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഡി​​​ഗ്രി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും ഡി​​​ഗ്രി അ​​​വ​​​സാ​​​ന വ​​​ർ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​മാ​​​സം 29 ന് ​​​ഓ​​​ണ്‍​ലൈ​​​ൻ ആ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ. വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9895269700.

Kerala

ഐഎഎസ് തിളക്കത്തില്‍ കേരളം

കഠിന സാഹചര്യങ്ങളോടു പൊരുതി ശ്രീജ നേടിയത്‌ 57-ാം റാ​ങ്ക്

നേ​​മം: ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ 57–ാം റാ​​ങ്ക് നേ​​ടി​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ന​​രു​​വാ​​മൂ​​ട് വെ​​ള്ളാ​​പ്പ​​ള്ളി രോ​​ഹി​​ണി ഭ​​വ​​നി​​ൽ എം.​​ജ​​യ​​കു​​മാ​​റി​​ന്‍റെ​​യും കെ.​​ ഷീ​​ജ കു​​മാ​​രി​​യു​​ടെ​​യും മ​​ക​​ൾ ജെ.​​എ​​സ്.​​ ശ്രീ​​ജ (24).

മി​​ക​​ച്ച റാ​​ങ്ക് കി​​ട്ടു​​മെ​​ന്ന് ഏ​​ല്ലാ​​വ​​രും പ​​റ​​ഞ്ഞെ​​ങ്കി​​ലും റി​​സ​​ൾ​​ട്ട് അ​​റി​​ഞ്ഞ​​പ്പോ​​ൾ വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല. പ​​ണി തീ​​രാ​​ത്ത വീ​​ട്ടി​​ലാ​​ണ് താ​​മ​​സം. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ അ​​ച്ഛ​​ന്‍റെ വ​​രു​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു ഏ​​ക ആ​​ശ്ര​​യം. ഡി​​ഗ്രി, പി​​ജി ക്ലാ​​സു​​ക​​ളി​​ൽ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് ഐച്ഛിക വി​​ഷ​​യ​​മാ​​യെ​​ടു​​ത്ത് പ​​ഠി​​ച്ച ശ്രീ​​ജ ആ​​ദ്യ​​ത​​വ​​ണ ത​​ന്നെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ പാ​​സാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഐ​​എ​​ഫ്എ​​സ് തെരഞ്ഞെ ടു​​ക്കാ​​നാ​​ണ് താ​​ത്പ​​ര്യം. ഒ​​രു വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്തി​​യ പ​​രി​​ശ്ര​​മ​​മാ​​ണ് മി​​ക​​ച്ച റാ​​ങ്കി​​ലെ​​ത്തി​​ച്ച​​ത്. പ​​ത്ര​​വാ​​യ​​ന മി​​ക​​ച്ച നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ​​മൊ​​ക്കെ ഒ​​രു പ​​ത്ര​​മാ​​ണ് വാ​​യി​​ച്ചി​​രു​​ന്ന​​ത്. പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​​തോ​​ടെ ര​​ണ്ടു പ​​ത്ര​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി.
ഏ​​ഴാം ക്ലാ​​സ് മു​​ത​​ൽ സി​​വി​​ൽ സ​​ർ​​വീ​​സി​​നോ​​ട് ഇ​​ഷ്ടം തു​​ട​​ങ്ങി​​യ​​താ​​ണ്. അ​​ച്ഛ​​നും അ​​മ്മ​​യും പ​​ക​​ർ​​ന്നു ത​​ന്ന ഊ​​ർ​​ജ​​വും ക​​രു​​ത​​ലു​​മാ​​ണ് വി​​ജ​​യ​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്ന് ശ്രീ​​ജ പ​​റ​​യു​​ന്നു.

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; സർക്കാരിന് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി

ബി. അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.

നിലവിൽ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.

ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. കില (KILA), ഐഎംജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

National

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി മ​ഹാ​ന്തേ​ഷ് ബി​ലാ​ഗി​യും സ​ഹോ​ദ​നും അ​വ​രു​ടെ ബ​ന്ധു​വും ആ​ണ് മ​രി​ച്ച​ത്.

ക​ല​ബു​ർ​ഗി ജി​ല്ല​യി​ലെ ജി​വാ​ർ​ഗി താ​ലു​ക്കി​ലു​ള്ള ഗൗ​നാ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഹാ​ന്തേ​ഷും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാം​ദു​ർ​ഗി​ൽ നി​ന്ന് ക​ൽ​ബു​ർ​ഗി​യി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ക​ല്ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു ബി​ലാ​ഗി​യും ബ​ന്ധു​ക​ളും.

 

Latest News

Corehub Up