തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടികളിൽ മന്ത്രിമാർക്ക് അതൃപ്തി.
കളക്ടർമാരുടെ മാറ്റം റവന്യു മന്ത്രി അറിയാതെയാണ് നടന്നത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ വച്ചതും വ്യവസായ മന്ത്രി അറിയാതെയാണ്. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.
സംസ്ഥാന ഭരണതലപ്പത്ത് വലിയ മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി.ബി. നൂഹിനെയാണ് ജിഎസ്ടി കമ്മീഷ്ണറായി നിയമിച്ചിരിക്കുന്നത്. കെ. ഇമ്പശേഖറാണ് പുതിയ വാട്ടർ അതോറിറ്റി എംഡി.
കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെയാണ് വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തിലാണ് വ്യവസായ മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്നേഹിൽ കുമാർ സിംഗിനെ പുതിയ എൻട്രൻസ് കമ്മീഷ്ണറായി നിയമിച്ചു.
Tags : ias officers reshuffle ministers unhappy chief secretary