Mahindra XUV300 Series
കൊച്ചി: മഹീന്ദ്രയുടെ എസ്യുവി എക്സ്യുവി ത്രിഎക്സ്ഒ, ഇലക്ട്രിക് മോഡലായ എക്സ്യുവി ത്രിഎക്സ്ഒ ഇവി എന്നീ മോഡലുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആകര്‍ഷകമായ പ്രത്യേക ആനുകൂല്യങ്ങള്‍. ഒപ്പം 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സ് സൗകര്യവും. ഇതോടെ ഈ പുതിയ വാഹനം സ്വന്തമാക്കുക ഇനി കൂടുതല്‍ എളുപ്പമാകും.
ആധുനിക സവിശേഷതകളും പ്രീമിയം ലുക്കും ഒത്തുചേരുന്ന മഹീന്ദ്ര എക്സ്യുവി ത്രിഎക്സ്ഒയുടെ എക്സ്ഷോറൂം വിലകള്‍ ആരംഭിക്കുന്നത് 8.97 ലക്ഷം മുതലാണ്. എന്നാല്‍ അത്യാധുനിക ഇലക്ട്രിക് സാങ്കേതികവിദ്യയുമായി എത്തുന്ന എക്സ്യുവി ത്രിഎക്സ്ഒ ഇവി മോഡലുകളുടെ പ്രാരംഭ വില 13.89 ലക്ഷം രൂപയാണ്.
ആര് 17 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പനോരമിക് സ്കൈറൂഫ്, ഹര്മന് കാര്‍ഡന്‍ ഓഡിയോ സിസ്റ്റം എന്നിവ ഈ മോഡലുകളുടെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നു.
കൂടാതെ ബേസ് വേരിയന്റ് മുതലുള്ള റിയര്‍ എസി വെന്റുകള്‍, ട്വിന്‍ എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോള്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ആധുനിക സവിശേഷതകളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Tags : Mahindra premium features benefits XUV300 Series electric model XUV300 EV