x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശീ​മാ​ട്ടി യം​ഗ് ഫെ​യ്‌​സ് ഓ​ഫ് ദ് ​യം​ഗ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ: വേ​ദ​യും വ​ര്‍​ണ​യും വി​ജ​യി​ക​ള്‍

വെബ്ഡെസ്ക്
Published: June 30, 2026 02:50 AM IST | Updated: June 30, 2026 02:50 AM IST

വി​​​ജ​​​യി​​​ക​​​ളോ​​​ടൊ​​​പ്പം ആ​​​ഹ്ലാ​​​ദം പ​​​ങ്കി​​​ട്ട് ശീ​​​മാ​​​ട്ടി ബീ​​​ന ക​​​ണ്ണ​​​ന്‍.

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും വ്യ​​​ക്തി​​​ത്വ​​​വും ക​​​ഴി​​​വു​​​ക​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ശീ​​​മാ​​​ട്ടി യം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫെ​​​യ്‌​​​സ് ഓ​​​ഫ് ദ് ​​​യം​​​ഗ് ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ 2026 (സീ​​​സ​​​ണ്‍ 3) ല്‍ ​​​ടീ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വേ​​​ദ അ​​​നി​​​ല്‍കു​​​മാ​​​റും യം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വ​​​ര്‍​ണ രാ​​​ജ​​​നും ജേ​​​താ​​​ക്ക​​​ളാ​​​യി.

ടീ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​നാ​​​നി​​​ക വി​​​ഷ്ണു ഒ​​​ന്നാം റ​​​ണ്ണ​​​റ​​​പ്പാ​​​യും, വി​​​വാ​​​ന്‍ വി​​​നോ​​​ദ് ര​​​ണ്ടാം റ​​​ണ്ണ​​​റ​​​പ്പാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. യം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​തി​​​ര അ​​​ജി​​​ത്താ​​​ണ് ഒ​​​ന്നാം റ​​​ണ്ണ​​​റ​​​പ്പ്. ടോം ​​​പോ​​​ള്‍​ജി ര​​​ണ്ടാം റ​​​ണ്ണ​​​റ​​​പ്പ് സ്ഥാ​​​ന​​​വും സ്വ​​​ന്ത​​​മാ​​​ക്കി. കൊ​​​ച്ചി ഗോ​​​കു​​​ലം ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ഗ്രാ​​ൻ​​ഡ് ഫി​​​നാ​​​ലെ ന​​​ട​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള യു​​​വ​​​തീ​​യു​​​വാ​​​ക്ക​​​ളി​​​ല്‍നി​​​ന്ന് ല​​​ഭി​​​ച്ച 2,000ത്തി​​​ല​​​ധി​​​കം എ​​​ന്‍​ട്രി​​​ക​​​ളി​​​ൽ​​നി​​​ന്നു കൊ​​​ച്ചി ശീ​​​മാ​​​ട്ടി​​​യി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ട് റൗ​​​ണ്ട് ഓ​​​ഡി​​​ഷ​​​നു​​​ക​​​ള്‍​ക്കു ശേ​​​ഷ​​​മാ​​​ണ് അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ 20 ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ടീ​​​ന്‍ (13-18 വ​​​യ​​​സ്), യം​​​ഗ് (19-25 വ​​​യ​​​സ്) എ​​​ന്നീ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ശീ​​​മാ​​​ട്ടി സി​​​ഇ​​​ഒ​​​യും ലീ​​​ഡ് ഡി​​​സൈ​​​ന​​​റു​​​മാ​​​യ ബീ​​​ന ക​​​ണ്ണ​​​ന്‍, ശീ​​​മാ​​​ട്ടി ഹെ​​​ഡ് ഡി​​​സൈ​​​ന​​​ര്‍ ജോ​​​ബി​​​ന്‍ ജോ​​​യ്, മോ​​​ഡ​​​ലും ഫി​​​ലിം മേ​​​ക്ക​​​റു​​​മാ​​​യ മോ​​​നി​​​ഷ മോ​​​ഹ​​​ന്‍ മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ ച​​​ട​​​ങ്ങി​​​ല്‍ ബീ​​​ന ക​​​ണ്ണ​​​ന്‍ വി​​​ജ​​​യി​​​ക​​​ളെ കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റാ​​​പ്പ​​​ര്‍​മാ​​​രാ​​​യ എം​​​സി കൂ​​​പ്പ​​​ര്‍, എം​​​എ​​​ച്ച്ആ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ ലൈ​​​വ് ക​​​ണ്‍​സേ​​​ര്‍​ട്ടും അ​​​ര​​​ങ്ങേ​​​റി.

Tags : Seematti Young Face Grand Finale Veda Varna winners

Recent News

Corehub Up