ഇന്ത്യൻ കരസേനയുടെ വൈദ്യസംഘം.
കാരക്കസ്: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ കരസേനയുടെ വൈദ്യസംഘം.
കാരക്കാസിലെ ഇന്റർനാഷണൽ ലാ റിങ്കോണഡ റേസ് ട്രാക്കിൽ കരസേനയുടെ ആശുപത്രി പൂർണസജ്ജമായി പ്രവർത്തനം ആരംഭിച്ചു. സൗജന്യ സേവനങ്ങൾ 24 മണിക്കൂറും നൽകുന്നുണ്ടെന്ന് കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ട് ഐഎഎഫ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി 66 ടൺ അവശ്യസാധനങ്ങളാണ് വെനസ്വേലയിൽ ഇന്ത്യ എത്തിച്ചിരിക്കുന്നത്.