Kerala
തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥനും നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ കാലാവധി 2026 മേയ് 28 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.
സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾ കാപ്പക്സ് മോഡിൽ നടപ്പാക്കിയ കെഎസ്ഇബിഎലിന്റെ നടപടി കെഎസ്ഇബിഎൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സാധൂകരിച്ചു.
സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ടം 35 ലക്ഷം സ്മാർട്ട് മീറ്ററുകൾ മോഡിനു കീഴിൽ നടപ്പാക്കുന്നതിന് കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകി.
National
ന്യൂഡൽഹി: പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് അടുത്തമാസം 24 വരെ ദീർഘിപ്പിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട്സ് അഥോരിറ്റി (പിഎഎ).
സൈനികവിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് എടുത്തതുമായ വിമാനങ്ങൾക്കാണു വിലക്ക്. ഒന്പതുമാസമായി നിലവിലുള്ള സംവിധാനം തുടരുക മാത്രമാണെന്നും പിഎഎ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ സിന്ധുജല കരാർ മരവിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാക് വ്യോമപാതയിൽ വിലക്ക് പ്രഖ്യാപിച്ചത്.
പാക് വിമാനങ്ങളെ വിലക്ക് അന്നുതന്നെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. അതേസമയം അതിവിപുലമായ ഇന്ത്യൻ വ്യോമമേഖലയ്ക്ക് വിലക്ക് വലിയ സാന്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
International
ഇസ്ലാമാബാദ്/ലാഹോർ: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം അടുത്ത മാസം 23 വരെ നീട്ടിയതായി പാക്കിസ്ഥാൻ.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിലിലാണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാൻ വിലക്കിയത്.
അടുത്ത ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന നിരോധനം നീട്ടാൻ പാക്കിസ്ഥാൻ എയർപോർട്ട് എയർപോർട്ട് അഥോറിറ്റിയാണു തീരുമാനമെടുത്തത്.
പാക് വിമാനങ്ങൾക്കു സമാനമായ നിരോധനം ഇന്ത്യയും ഏർപ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
സ്വര്ണകൊള്ള കേസിലെ എഫ്ഐആര്, അനുബന്ധ രേഖകള് എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്പ്പിക്കാമെന്നും ഹൈക്കോടതി അരിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ൽ നൽകേണ്ടത്. സ്വര്ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള് ആവശ്യപ്പെട്ടത്.