x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ

സ്പോർട്സ് ഡെസ്ക്
Published: June 30, 2026 01:02 AM IST | Updated: June 30, 2026 01:20 AM IST

ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്രസീൽ ടീം

ന്യൂ​യോ​ർ​ക്ക്: ലോകകപ്പിൽ കുതിപ്പ് തുടർന്ന് ബ്രസീൽ. നോക്കൗട്ടിൽ ജപ്പാനെ 2-1ന് കീഴടക്കി ബ്രസീൽ പ്രീക്വാർട്ടറിലെത്തി. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ബ്രസീലിന്‍റെ കുതിപ്പ്.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ (90+5) ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.

29-ാം മിനിറ്റിൽ ബ്രസിലിനെ ഞെട്ടിച്ചുകൊണ്ട് കൈഷു സാനോയിലൂടെ ജപ്പാനാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ വേഗതകൊണ്ട് ജപ്പാൻ കളം വാഴുന്ന കാഴ്ചയാണ് കാണാനായത്.

എന്നാൽ രണ്ടാം പകുതിയിൽ ജപ്പാനെ മുന്നേറ്റങ്ങൾക്ക് തടയണയിട്ടുകൊണ്ട് കാനറികൾ ജപ്പാന്‍റെ ഗോൾ മുഖത്തേയ്ക്ക് ഇരച്ചുകയറി തുടങ്ങി. ഇതോടെ പ്രതിരോധത്തിലായ ജപ്പാനെ പിടിച്ചുകെട്ടിക്കൊണ്ട് 56- ാം മിനിറ്റിൽ കാസെമിറോയുടെ ഹെഡറിൽ ബ്രസീൽ ഗോൾ മടക്കി.

സമനില കണ്ടെത്തിയതോടെ കാനറികൾ താളം വീണ്ടെടുത്തു. പിന്നിട് ജപ്പാനെ വരിഞ്ഞു മുറുകിയ കാനറി പട ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം വിജയഗോൾ കണ്ടെത്തി പ്രീക്വാർട്ടറിലേക്ക് പറന്നു.

Tags : Brazil Japan pre-quarters World Cup fifa

Recent News

Corehub Up