Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pre-quarters

ഒറ്റയടിയിൽ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഘാ​ന​യെ തകർത്ത് കൊ​ളം​ബി​യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ‌ നേ​ടി​യ​ത്.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്‍കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു.

സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.

Sports

ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​റ്റ് ; ഡാനിൽ മെ​​ദ്‌​വ​​ദേ​​വ്, ബ​​ബ്ലി​​ക്, ആ​​ന്‍​ഡ്രീ​​വ പ്രീക്വാർട്ടറിൽ പു​​റ​​ത്ത്

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ല്‍ ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട ചി​​ത്രം തെ​​ളി​​യു​​ന്നു. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സും വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ എ​​ട്ടാം സീ​​ഡാ​​യ റ​​ഷ്യ​​യു​​ടെ മി​​റ ആ​​ന്‍​ഡ്രീ​​വ, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ 10-ാം സീ​​ഡ് ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ​​ബ്ലി​​ക്, 11-ാം സീ​​ഡ് റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.

അ​​ല്‍​കാ​​ര​​സ് x മി​​നൗ​​ര്‍

പു​​രു​​ഷ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​ല്‍​കാ​​ര​​സി​​ന്‍റെ എ​​തി​​രാ​​ളി ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്‌​​സ് ഡി ​​മി​​നൗ​​റാ​​ണ്. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ​​ബ്ലി​​ക്കി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ആ​​റാം സീ​​ഡാ​​യ മി​​നൗ​​ര്‍ അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-4, 6-1, 6-1. അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ളി​​നെ 6-7 (608), 4-6, 5-7നാ​​ണ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​ല്‍​കാ​​ര​​സ് തോ​​ല്‍​പ്പി​​ച്ച​​ത്.

മൂ​​ന്നാം സീ​​ഡാ​​യ ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വും 25-ാം സീ​​ഡ് അ​​മേ​​രി​​ക്ക​​യു​​ടെ ലേ​​ണ​​ര്‍ ടി​​യാ​​നും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ടം. ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ടി​​യാ​​ന്‍റെ ക്വാ​​ര്‍​ട്ട​​ര്‍ പ്ര​​വേ​​ശം. സ്‌​​കോ​​ര്‍: 6-4, 6-0, 6-3. അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ ഫ്രാ​​ന്‍​സി​​സ്‌​​കോ സെ​​റു​​ണ്ടോ​​ളോ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വ​​രേ​​വ് ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ത്തി​​യ​​ത്; 6-2, 6-4, 6-4.

സ​​ബ​​ലെ​​ങ്ക x ജോ​​വി​​ക്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യു​​ടെ ക്വാ​​ര്‍​ട്ട​​ര്‍ എ​​തി​​രാ​​ളി അ​​മേ​​രി​​ക്ക​​യു​​ടെ ഇ​​വ ജോ​​വി​​ക്കാ​​ണ്. കാ​​ന​​യു​​ഡെ വി​​ക്ടോ​​റി​​യ എം​​ബോ​​ക്കോ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ​​ബ​​ലെ​​ങ്ക ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-1, 7-6 (7-1).

മൂ​​ന്നാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൗ ഗൗ​​ഫും 12-ാം സീ​​ഡ് യു​​ക്രെ​​യ്‌​​നി​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന​​യും ത​​മ്മി​​ലാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ഗ്ലാ​​മ​​ര്‍ പോ​​രാ​​ട്ടം. ചെ​​ക് താ​​രം ക​​രോ​​ളി​​ന മൗ​​ചോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗൗ​​ഫ് ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തി​​യ​​ത്. സ്‌​​കോ​​ര്‍: 6-1, 3-6, 6-3. എ​​ട്ടാം സീ​​ഡാ​​യ മി​​റ ആ​​ന്‍​ഡ്രീ​​വ​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​യി​​രു​​ന്നു 12-ാം സീ​​ഡാ​​യ സ്വി​​റ്റോ​​ളി​​ന അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം​​നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍: 6-2, 6-4.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, പി. ​​ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ (അ​​ഞ്ചാം റൗ​​ണ്ടി​​ല്‍).

അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ത​​വ​​ണ​​യ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ നാ​​ലാം റൗ​​ണ്ടി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ശേ​​ഷി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ലേ​​ക്കു ചു​​രു​​ങ്ങി.

മൂ​​ന്നാം സീ​​ഡാ​​യ അ​​ര്‍​ജു​​ന്‍ ഹം​​ഗേ​​റി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യ പീ​​റ്റ​​ര്‍ ലെ​​ക്കോ​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ ടൈ​​ബ്രേ​​ക്ക​​ര്‍ അ​​ര​​ങ്ങേ​​റി. ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും അ​​ര്‍​ജു​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം റൗ​​ണ്ടി​​ന്‍റെ ടൈ​​ബ്രേ​​ക്ക​​റി​​ല്‍ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നെ മ​​റി​​ക​​ട​​ന്നാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ അ​​ഞ്ചാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലും സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ല്‍, ര​​ണ്ടാം റാ​​പ്പി​​ഡ് ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഹ​​രി​​കൃ​​ഷ്ണ​​ന്‍ മു​​ന്നേ​​റി.

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ലെ ഭാ​​ഗ്യം റാ​​പ്പി​​ഡി​​ല്‍ ല​​ഭി​​ച്ചി​​ല്ല. ഡു​​ബോ​​വ് ഡാ​​നി​​ലി​​നെ​​തി​​രാ​​യ ടൈ​​ബ്രേ​​ക്ക​​റി​​ലെ ആ​​ദ്യ റാ​​പ്പി​​ഡ് പോ​​രാ​​ട്ട​​ത്തി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ സ​​മ​​നി​​ല നേ​​ടി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഡു​​ബോ​​വ് ജ​​യി​​ച്ചു.

Sports

ല​​ക്ഷ്യ സെ​​ൻ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ

സാ​​ർ​​ലാ​​ൻ​​ഡ്ഹാ​​ൾ: ഹൈ​​ലോ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 500 ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പ്രീ ​​ക്വാ​​ർ​​ട്ട​​ർ​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ൻ. അ​​ഞ്ചാം സീ​​ഡ് ഫ്രാ​​ൻ​​സി​​ന്‍റെ ക്രി​​സ്റ്റോ പോ​​പോ​​വി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ല​​ക്ഷ്യ സെ​​ൻ പ്രീ-​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ല​​ക്ഷ്യ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നാ​​യ എ​​സ്. ശ​​ങ്ക​​ർ മു​​ത്തു​​സാ​​മി സു​​ബ്ര​​ഹ്മ​​ണ്യ​​നെ നേ​​രി​​ടും. ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ ജു​​ൻ ഹാ​​വോ ലി​​യോ​​ങ്ങി​​നെ 21-14, 18-21, 21-16 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സു​​ബ്ര​​ഹ്മ​​ണ്യ​​ൻ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്.

അ​​തേ​​സ​​മ​​യം പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇന്ത്യയുടെ കിഡംബി ശ്രീ​​കാ​​ന്ത് സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നാ​​യ കി​​ര​​ണ്‍ ജോ​​ർ​​ജി​​നോ​​ട് 19-21, 11-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Latest News

Corehub Up