സ്വീഡനെതിരെ ഗോൾ നേടിയത് ആഘോഷിക്കുന്ന ഫ്രാൻസ് താരം കലിയൻ എംബാപ്പെ.
ന്യൂയോർക്ക്: റൗണ്ട് ഓഫ് 32 മത്സരത്തിൽ സ്വീഡനെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് സ്വീഡനെ പരാജയപ്പെടുത്തിയത്.
കിലിയൻ എംബാപ്പെ ഇരട്ട ഗോൾ മികവിലാണ് ഫ്രാൻസിന്റെ വിജയം. ഇതോടെ ഈ ലോകകപ്പിൽ എംബാപ്പെയ്ക്ക് ആറു ഗോളായി. ബ്രാഡ്ലി ബാർക്കോളയാണ് ഫ്രാൻസിനായി ഗോൾ നേടിയ മറ്റൊരു താരം. മത്സരത്തിലുടനീളം ആക്രമിച്ചുകളിച്ച ഫ്രാൻസിനെ പ്രതിരോധിക്കാൻ സ്വീഡൻ ബുദ്ധിമുട്ടി.
Tags : France pre-quarters win Sweden