സന്തോഷ്
തൃശൂര്‍: തൃശൂരിൽ ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കന് മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി തറയില്‍ വീട്ടില്‍ സന്തോഷ് (51) ആണ് മരിച്ചത്. തളിക്കുളം കൊപ്രക്കളത്ത് ആയിരുന്നു അപകടം.
ഞായറാഴ്ച രാത്രി 9:15 ഓടെയായിരുന്നു സംഭവം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Thrissur Accident Death NewsUpdate Headlines