x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്ന് പ്ര​തി​സ​ന്ധി വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ക​മ്പ​നി​ക​ൾ: കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്‌ക്
Published: October 4, 2026 10:10 PM IST | Updated: October 4, 2026 10:10 PM IST

കെ. ​മു​ര​ളീ​ധ​ര​ൻ

കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന് പ്ര​തി​സ​ന്ധി വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ക​മ്പ​നി​ക​ളെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ മോ​ശ​മാ​ക്കി കാ​ണി​ക്കു​ന്ന​ത് വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ കു​ത​ന്ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​റ​യു​ന്ന​ത്ര പ്ര​തി​സ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്ല. ചി​ല മ​രു​ന്നു​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്നു​ണ്ട്.സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യ​യി​ൽ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. ക​ടു​ത്ത മ​രു​ന്ന് ക്ഷാ​മ​മി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല മ​രു​ന്നു​ക​ളു​ടെ കു​റ​വാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ചി​ല ക​മ്പ​നി​ക​ൾ പി​ന്മാ​റി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കു​റ​വു​ള്ള മ​രു​ന്നു​ക​ൾ റെ​ഡി പ​ർ​ച്ചേ​സ് ആ​യി വാ​ങ്ങു​ന്നു​ണ്ട്. മ​രു​ന്ന് സ്റ്റോ​ക്ക് എ​ത്തു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags : KMuraleedharan Congress UDF NewsUpdate Headlines

Recent News

Corehub Up