x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് കി​ട്ടു​ന്നു​ണ്ടോ?; പ​രി​ശോ​ധ​നാ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 4, 2026 07:20 PM IST | Updated: October 4, 2026 07:20 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ​ക്ത​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന് ല​ഭ്യ​ത സം​ബ​ന്ധി​ച്ച് കൃ​ത്യ​വും യ​ഥാ​ർ​ഥ​വു​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും.

സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ അ​ല്ലെ​ങ്കി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ആ​യി​രി​ക്കും ജി​ല്ലാ​ത​ല സ​മി​തി​യു​ടെ ക​ൺ​വീ​ന​ർ. രേ​ഖ​ക​ളി​ൽ മ​രു​ന്ന് സ്റ്റോ​ക്കു​ണ്ടെ​ന്ന് കാ​ണി​ക്കു​ന്ന​തി​ൽ മാ​ത്രം പ​രി​ശോ​ധ​ന ഒ​തു​ക്ക​രു​തെ​ന്നും രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​നാ​യി ജി​ല്ലാ​ത​ല സ​മി​തി​ക​ൾ എ​ല്ലാ ആ​ഴ്ച​യും ആ​ശു​പ​ത്രി​ക​ളി​ലെ ഫാ​ർ​മ​സി​ക​ളി​ലും സ്റ്റോ​റു​ക​ളി​ലും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ടും ത​യാ​റാ​ക്ക​ണം. ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ​രു​ന്ന് സ്റ്റോ​ക്കും ആ​ശു​പ​ത്രി​ക​ളി​ലെ യ​ഥാ​ർ​ഥ ല​ഭ്യ​ത​യും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടോ​യെ​ന്നും സ​മി​തി പ​രി​ശോ​ധി​ക്കും.

Tags : Medicine Availability K. Muraleedharan Health Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up