x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം സി​പി​എ​മ്മി​ൽ അ​ഴി​ച്ചു​പ​ണി; ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​മു​ഖ​ങ്ങ​ൾ

വെബ് ഡെസ്ക്
Published: October 4, 2026 05:46 PM IST | Updated: October 4, 2026 05:49 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ മ​ല​പ്പു​റം സി​പി​എ​മ്മി​ൽ അ​ഴി​ച്ചു​പ​ണി. സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പാ​ർ​ട്ടി അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ വി​പു​ലീ​കൃ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച് കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

തി​രൂ​ര​ങ്ങാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി ത​യ്യി​ൽ അ​ല​വി​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. കെ. ​ബ​ദ​റു​ന്നി​സ, പി. ​പ​ത്മ​ജ, എം. ​ടി. അ​ഹ​മ്മ​ദ്, ഇ. ​ന​രേ​ന്ദ്ര ദേ​വ് എ​ന്നി​വ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ക്ഷ​ണി​താ​ക്ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി.​ന​ന്ദ​കു​മാ​റി​ന്‍റെ വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി.​അ​നി​ൽ പ​റ​ഞ്ഞു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ 11 പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി കാ​ര്യ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നും യോ​ഗം വി​മ​ർ​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഈ ​വി​ഷ​യം പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Tags : Cpm DistrictCommittee Malappuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up