x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​പ്പാ​ക്കേ​സ് പ്ര​തി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 4, 2026 01:42 PM IST | Updated: October 4, 2026 01:42 PM IST

ആ​ർ. രാ​ഹു​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ​ക്കേ​സ് പ്ര​തി എം​ഡി​എം​എ​യു​മാ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. പു​ള്ളി​ക്കോ​ണം ആ​റ്റ​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ (32) ആ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

രാ​ഹു​ലി​ൽ നി​ന്ന് ര​ണ്ട് ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി പ​ന​ക്കോ​ട്, പു​ള്ളി​ക്കോ​ണം മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദു തേ​ജ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഗി​രീ​ഷ്, പ്രേ​മ​നാ​ഥ​ൻ, ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ഷ​ജീം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​കേ​ഷ്, കി​ര​ൺ എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : KAAPA case accused arrested MDMA

Recent News

Corehub Up