x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ര്‍​ക്കം: വെ​ട്ടേ​റ്റ​തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു

വയനാട് ബ്യൂറോ
Published: October 4, 2026 01:31 PM IST | Updated: October 4, 2026 01:31 PM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി:​വ​യ​നാ​ട്ടി​ലെ പു​ല്‍​പ്പ​ള്ളി​ക്ക​ടു​ത്ത് ആ​ന​പ്പാ​റ​യി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ര്‍​ക്ക​ത്തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഇ​തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. താ​മ​ര​ശേ​രി കൂ​ട​ത്താ​യ് അ​പ്പു​റ​ത്തു​പൊ​യി​ല്‍ ലൈ​ജു(40)​ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം ത​ഴ​വ വെ​ട്ടു​കൊ​ല്ലി കി​ഴ​ക്കേ​തി​ല്‍ ഷ​ഫീ​ഖ് അ​ബ്ദു​ള്‍ സ​ലാം(35)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി പ​നീ​ര്‍ ശെ​ല്‍​വം(58), സു​ഹൃ​ത്ത് ശേ​ഖ​ര്‍(63) എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

ലൈ​ജു​വി​ന്റെ​യും ഷ​ഫീ​ഖി​ന്‍റെയും ക​ഴു​ത്തി​നും പു​റ​ത്തു​മാ​ണ് വെ​ട്ടേ​ട്ട​ത്. മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ പ​നീ​ര്‍ ശെ​ല്‍​വം ലൈ​ജു​വും ഷ​ഫീ​ഖു​മാ​യി വ​ഴ​ക്ക​ടി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ​നീ​ര്‍​ശെ​ല്‍​വം വി​ളി​ച്ച​ത​നു​സ​രി​ച്ച് ക​ത്തി​യു​മാ​യി എ​ത്തി​യ ശേ​ഖ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം.

Tags : Dispute influence alcohol man dies

Recent News

Corehub Up