ബർക്കിനാ ഫാസോയെ പരാജയപ്പെടുത്തിയ അർജന്റീന താരങ്ങളുടെ ആഘോഷം
ബുവേനോസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബർക്കിനാ ഫാസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
അർജന്റീനയ്ക്ക് വേണ്ടി ലൗതാരോ മാർട്ടിനെസ്, ജിയാൻലൂക്ക പ്രെസ്ടിയാനി, നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാൻകോ മസ്റ്റൻടുവോനോ, ജിയോലിയോനാ സിമിയോണി എന്നിവരാണ് ഗോളുകൾ നേടിയത്. ബർക്കിനാ ഫാസോ താരം ഡയാലോയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾപട്ടികയിലുണ്ട്.
Tags : Friendly match Football Argentina beats Burkina Faso