x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ മ​രം​വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: October 4, 2026 11:07 PM IST | Updated: October 4, 2026 11:39 PM IST

മരംവീണ് ഓട്ടോറിക്ഷ തകർന്ന നിലയിൽ.

ഇ​ടു​ക്കി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​നാ​ശം. ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ച​ന്ന​ക​ട പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി വി​ജ​യ​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ വി​ജ​യ​നെ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തി​നി​ട​യി​ൽ കോ​ട്ട​യ​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. ആ​ന​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഗ​ജ​കൗ​സ്‌​തു​ഭം എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

പ​ത്ത​നം​തി​ട്ട കോ​ന്നി കൊ​ക്കാ​ത്തോ​ട്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ഒ​രേ​ക്ക​ർ സ്വ​ദേ​ശി സി​ന്ധു​വി​നാ​ണ് മി​ന്ന​ലേ​റ്റ​ത്. ഇ​വ​ർ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Tree fall Death Auto driver Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up