മുഹമ്മദ് സനാൻ
കൊച്ചി: മലയാളി മുന്നേറ്റതാരം മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജംഷഡ്പുര്‍ എഫ്സിയില്‍നിന്നാണ് ഇരുപത്തിരണ്ടുകാരനായ താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. 2028-29 വരെയാണ് കരാർ.
റിലയന്‍സ് ഫൗണ്ടേഷന് യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് സനാന് ഫുട്ബോള്‍ അടിത്തറ ശക്തമാക്കിയത്. 2023ല്‍ ജംഷഡ്പുരിലൂടെ സീനിയര്‍ തലത്തിലേക്ക് ചുവടുവച്ചു.
ലെഫ്റ്റ് വിംഗറായ സനാന് വലതുവിംഗിലും സെന്‍ട്രല്‍ അറ്റാക്കിംഗ് പൊസിഷനുകളിലും തിളങ്ങാന്‍ കഴിവുണ്ട്.
Tags : Blasters Sports Football MuhammedSanan