Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blasters

ജ​​യി​​ച്ച് മ​​ട​​ങ്ങാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ്

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ജ​​യം ല​​ക്ഷ്യ​​മി​​ട്ട് സീ​​സ​​ണ​​ലി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ന് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഇ​​ന്ന് ഇ​​റ​​ങ്ങും. തു​​ട​​ർ തോ​​ൽ​​വി​​ക​​ൾ​​ക്ക് ശേ​​ഷം പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ ആഷ്‌ലി വെ​​സ്റ്റ്വു​​ഡി​​ന്‍റെ കീ​​ഴി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് മി​​ന്നും തി​​രി​​ച്ചു​​വ​​ര​​വാ​​ണ് സീ​​സ​​ണി​​ൽ ന​​ട​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം ജ​​യ​​ത്തോ​​ടെ സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ എ​​ഫ്സി ഗോ​​വ എ​​തി​​രാ​​ളി​​യാ​​യി ഇ​​റ​​ങ്ങും. കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

അ​​തേ​​സ​​മ​​യം നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് പ്ര​​തീ​​ക്ഷി​​ക്കാ​​നൊ​​ന്നു​​മി​​ല്ലെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു വ​​ശം. 22 ത​​വ​​ണ മു​​ഖാ​​മു​​ഖം പോ​​ര​​ടി​​ച്ചു. 13 ജ​​യം എ​​ഫ്സി ഗോ​​വ നേ​​ടി. ബ്ലാ​​സ്റ്റേ​​ഴ്സി​​ന് അ​​ഞ്ച് ജ​​യം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

തോ​​ൽ​​വി​​ക​​ളോ​​ടെ തു​​ട​​ങ്ങി​​യ ബ്ലാ​​സ്റ്റേ​​ഴ്സ് വി​​ജ​​യം ക​​ണ്ടെ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത് സീ​​സ​​ണ്‍ അ​​വ​​സാ​​ന​​മെ​​ത്തി​​യ​​പ്പോ​​ഴാ​​ണ്. നി​​ല​​വി​​ൽ 14 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് മ​​ഞ്ഞ​​പ്പ​​ട. അ​​തേ​​സ​​മ​​യം പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​രാ​​കാ​​ത്ത ഡാ​​നി​​ഷ് ഫ​​റൂ​​ഖും ക​​രീ​​മും എ​​ഫ്സി ഗോ​​വ​​യ്ക്കെ​​തി​​രേ ക​​ളി​​ക്കി​​ല്ല.

Sports

സൂ​​പ്പ​​ർ ക​​പ്പ്: ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്നി​​റ​​ങ്ങും, എ​​തി​​രാ​​ളി രാ​​ജ​​സ്ഥാ​​ൻ

ഫ​റ്റോ​ർ​ഡ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ർ ക​പ്പ് 2025 പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ഗ്രൂ​പ്പ് ഡി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡ് എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ൾ. ബാം​ബോ​ളി​മി​ലെ ജി​എം​സി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം 4:30നാ​ണ് മ​ത്സ​രം.

ഇ​രു ടീ​മു​ക​ളും ആ​ദ്യ​മാ​യാ​ണ് നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യ​ക​ര​മാ​യ തു​ട​ക്ക​മാ​ണ് ഇ​രു ടീ​മു​ക​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഖ്യ പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് കാ​റ്റ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യി​ന്‍റ് നേ​ടാ​നാ​ണ് ടീം ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

’’ടീം ​സ​ജ്ജ​മാ​ണ്, ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ എ​ളു​പ്പ​മാ​കി​ല്ല. രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കെ​ട്ടു​റ​പ്പു​ള്ള​വ​രാ​ണ്, അ​ത് ശ്ര​ദ്ധി​ക്ക​ണം. ഞ​ങ്ങ​ളു​ടെ പ്ര​ക​ട​നം നൂ​റ് ശ​ത​മാ​ന​മാ​യാ​ൽ വി​ജ​യം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ’’- മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് കാ​റ്റ​ല പ​റ​ഞ്ഞു. ഗ്രൂ​പ്പ് ഡി​യി​ൽ എ​സ്‌​സി ഡ​ൽ​ഹി, മും​ബൈ സി​റ്റി എ​ഫ്സി എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​റ്റ് എ​തി​രാ​ളി​ക​ൾ.

Latest News

Corehub Up