x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി സ്വ​ര്‍​ണ​മാ​ല​യും ഐ​ഫോ​ണും ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 5, 2026 11:53 PM IST | Updated: October 5, 2026 11:53 PM IST

ലി​ബി​ന്‍ ബെ​ന്നി

തൃ​ശൂ​ര്‍: സു​ഹൃ​ത്തി​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി സ്വ​ര്‍​ണ​മാ​ല​യും ഐ​ഫോ​ണും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി ലി​ബി​ന്‍ ബെ​ന്നി (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ല​ക്കു​ടി പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​റ്റി​ക്കാ​ട് പു​ന്നേ​ലി​പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ മാ​ല​യും ഫോ​ണു​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ഷൈ​ജു തൃ​ശൂ​രി​ല്‍ ഹോം​നേ​ഴ്‌​സാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഷൈ​ജു​വും പ്ര​തി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​വ​ര്‍ പ​ല​പ്പോ​ഴും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് പ​രി​ച​യം പു​തു​ക്കാ​റു​മു​ണ്ട്. സം​ഭ​വ​ദി​വ​സം ഷൈ​ജു ചാ​ല​ക്കു​ടി​യി​ലേ​ക്കെ​ത്തു​ന്ന​ത് മ​ന​സി​ലാ​ക്കി പ്ര​തി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ന്നു. തു​ട​ര്‍​ന്ന് ഷൈ​ജു​വു​മാ​യി ലോ​ഡ്ജ് മു​റി​യി​ലെ​ത്തി.

തു​ട​ർ​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ക്കു​ക​യും മ​ദ്യ​ല​ഹ​രി​യി​ല്‍ മ​യ​ങ്ങി​പോ​യ ഷൈ​ജു​വി​നെ ക​ട്ടി​ലി​ല്‍ കി​ട​ത്തി ക​ഴു​ത്തി​ല്‍ നി​ന്നും ഒ​ന്ന​ര പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും പോ​ക്ക​റ്റി​ല്‍ നി​ന്ന് ഐ​ഫോ​ണും 400 രൂ​പ​യും ക​വ​ര്‍​ന്ന് മു​റി​യി​ല്‍ നി​ന്നും ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷൈ​ജു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags : iPhone Thrissur Crime Police Investigation CaseFile FIR

Recent News

Corehub Up