x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യു​ടെ മ​ര​ണം പൊ​ലി​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നെ​ന്ന് പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: October 5, 2026 09:38 PM IST | Updated: October 5, 2026 09:38 PM IST

സ​ജി

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്കു​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച​ത് പൊ​ലി​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നെ​ന്ന് പ​രാ​തി. പെ​രു​ങ്കു​ഴി സ്വ​ദേ​ശി സ​ജി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച​തി​ന് പി​ടി​കൂ​ടി​യ അ​യ​ൽ​വാ​സി​യെ പൊ​ലി​സ് മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ​ജി​യു​ടെ അ​യ​ൽ​വാ​സി​യാ​യ വി​ഘ്നേ​ശ്വ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് പൊ​ലി​സ് നാ​ല് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​യ​ത്. ചി​റ​യി​ൻ​കീ​ഴ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഫ്തി​യി​ലെ​ത്തി​യ പൊ​ലി​സ് സം​ഘം വി​ഘ്നേ​ശ്വ​ര​നെ മ​ർ​ദി​ച്ചെ​ന്നും അ​യ​ൽ​വാ​സി​യാ​യ സ​ജി ഇ​ത് ത​ട​ഞ്ഞ​പ്പോ​ൾ സ​ജി​യെ​യും പൊ​ലി​സ് ത​ല്ലി​യെ​ന്നു​മാ​ണ് പ​രാ​തി.

എ​ട്ട് പൊ​ലി​സു​കാ​ർ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യെ​ന്നും നി​ല​ത്തു​വീ​ണ​പ്പോ​ൾ ച​വി​ട്ടി​യെ​ന്നും വ​ലി​ച്ചി​ഴ​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന് വി​ഘ്നേ​ശ്വ​ര​നു​മാ​യി പൊ​ലി​സ് സം​ഘം മ​ട​ങ്ങി. അ​വ​ശ​നി​ല​യി​ലാ​യ സ​ജി രാ​ത്രി​യോ​ടെ ര​ക്തം ഛർ​ദി​ച്ചു.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ സ​ജി​ക്ക് മ​രു​ന്ന് ന​ൽ​കി വീ​ട്ടി​ലേ​ക്ക​യ​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സ​ജി വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

പി​ന്നാ​ലെ​യാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്. പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​റ്റി​ങ്ങ​ൾ ഡി​വൈ​എ​സ്പി ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

Tags : Chirayinkeezhu Crime Police Investigation CaseFile FIR

Recent News

Corehub Up