x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ടി​വെ​ട്ടാ​നു​ള്ള സ​മ​യം ക​ളി​ക്കാ​ൻ പോ​യി; 82 വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല പാ​തി മു​ണ്ഡ​നം ചെ​യ്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: October 5, 2026 05:45 PM IST | Updated: October 5, 2026 05:45 PM IST

ത​ല പാ​തി മു​ണ്ഡ​നം ചെ​യ്ത​ നിലയിൽ വിദ്യാർഥികൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പു​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ൽ 82 വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല പാ​തി മു​ണ്ഡ​നം ചെ​യ്ത​താ​യി പ​രാ​തി. ജം​ബു​ൽ​ഘ​ട്ടി​ലെ സ​ർ​ക്കാ​ർ ട്രൈ​ബ​ൽ റ​സി​ഡെ​ൻ​ഷ്യ​ൽ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച കു​ട്ടി​ക​ളു​ടെ മു​ടി​വെ​ട്ടു​ന്ന​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​ക്കാ​ൻ പോ​യ​ത് സ്‌​കൂ​ൾ സൂ​പ്ര​ണ്ട് പ്ര​ശാ​ന്ത് മേ​ശ്രാ​മി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ത​ല​മു​ടി പാ​തി ചെ​യ്യാ​ൻ സ്‌​കൂ​ൾ സൂ​പ്ര​ണ്ട് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മു​ടി വൃ​ത്തി​യാ​യി വെ​ട്ടി​യൊ​തു​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വി​കൃ​ത​മാ​യ​രീ​തി​യി​ൽ ത​ല മു​ണ്ഡ​നം​ചെ​യ്ത കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ്കൂ​ൾ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സും ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ സം​ഭ​വ​ത്തി​ൽ വി​ചി​ത്ര​മാ​യ വി​ശ​ദീ​ക​ര​ണ​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. മു​ടി​വെ​ട്ടു​ന്ന​തി​നി​ടെ ട്രി​മ്മ​റി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Tags : Maharashtra NewsUpdate Headlines CurrentAffairs Deepika DeepikaNewspaper

Recent News

Corehub Up