കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇടമില്ലെന്നു സൂചിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
നിര്‍ദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറിനായിട്ടുള്ള ചര്‍ച്ചകള്‍ ശക്തമായി നടന്നിരുന്നെങ്കിലും നിലവില്‍ അത് നിശ്ചലാവസ്ഥയിലായെന്നും ഇരുരാജ്യങ്ങളും ഇനി കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുകയെന്നത് ദുഷ്കരമായ ഘട്ടത്തിലാണെന്നും ധനമന്ത്രി ഡല്‍ഹിയില്‍ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിംഗില്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ മുമ്പ് ഇന്ത്യക്ക് അനുകൂലമായ സന്തുലിതാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിലെ കമ്മി കുറയ്ക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നഷ്ടം നേരിടുന്നുവെന്ന ആശങ്കയാണ് അമേരിക്കയുടെ നടപടികള്‍ക്കു പിന്നിലെന്ന് നിര്‍മല സീതാരാമന് ചൂണ്ടിക്കാണിക്കുന്നു.
Tags : NirmalaSitharaman Noscope Compromise Inida-US TradeRelations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash