Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inida-US

ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തില്‍ വിട്ടുവീഴ്ചാ സാധ്യതയില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ബ​ന്ധ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്ക് ഇ​ട​മി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍.

നി​ര്‍ദി​ഷ്‌​ട ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രക്ക​രാ​റി​നാ​യി​ട്ടു​ള്ള ച​ര്‍ച്ച​ക​ള്‍ ശ​ക്ത​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ അ​ത് നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​നി കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്ക് ത​യാ​റാ​കു​ക​യെ​ന്ന​ത് ദു​ഷ്‌​ക​ര​മാ​യ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ധ​ന​മ​ന്ത്രി ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന മ്യൂ​ണി​ക് ലീ​ഡേ​ഴ്സ് മീ​റ്റിം​ഗി​ല്‍ പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ബ​ന്ധ​ത്തി​ല്‍ മു​മ്പ് ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യ സ​ന്തു​ലി​താ​വ​സ്ഥ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ലെ ക​മ്മി കു​റ​യ്ക്കാ​ന്‍ അ​മേ​രി​ക്ക ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ല്‍ ന​ഷ്‌​ടം നേ​രി​ടു​ന്നു​വെ​ന്ന ആ​ശ​ങ്ക​യാ​ണ് അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​ക​ള്‍ക്കു പി​ന്നിലെ​ന്ന് നി​ര്‍മ​ല സീ​താ​രാ​മ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up