പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈക്കു സമീപം തിരുനീർമലൈ തടാകത്തിൽ നാലു വിദ്യാർഥികളെ മരിച്ചനിലയിൽ കണ്ടെത്തി. ലക്ഷ്മിപുരം കൃഷ്ണ സ്ട്രീറ്റ് നിവാസികളായ പൂജ (13), ഖുശി (13), കെ. ദേവദർശൻ (12) യുവനേഷ് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു കളിക്കാൻ പോയ കുട്ടികളെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു.
തടാകത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.=
Tags : Deepika DeepikaNewspaper BreakingNews NewsUpdate Four school students were found dead