x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ; ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ അ​ട്ടി​മ​റി ലീ​ഡു​മാ​യി ജ​പ്പാ​ൻ

സ്പോർട്സ് ഡെസ്ക്
Published: June 29, 2026 11:11 PM IST | Updated: June 29, 2026 11:11 PM IST

ബ്രസീലിനെതിരെ ഗോൾ നേടിയ ജാപ്പനീസ് താരം കൈ​ഷു സാ​നോ

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ മു​ന്നി​ൽ. ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം ആ​ക്ര​മി​ച്ചു ക​ളി​ച്ച ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​ത്തി​നൊ​ടു​വി​ൽ ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഗോ​ൾ നേ​ടി അ​ട്ടി​മ​റി ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മി​ഡ്ഫീ​ൽ​ഡ​ർ കൈ​ഷു സാ​നോ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത റൗ​ണ്ടി​ൽ ഐ​വ​റി കോ​സ്റ്റി​നെ​യോ നോ​ർ​വേ​യെ​യോ നേ​രി​ടും. ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ​തി​രെ ജ​പ്പാ​ൻ ലീ​ഡ് നി​ല​നി​ർ​ത്തു​മോ അ​തോ കാ​ന​റി​ക​ൾ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മോ എ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ഫു​ട്ബോ​ൾ ലോ​കം.

Tags : Japan Brazil Kaishu Sano Latest News

Recent News

Corehub Up